May 30, 2026

എൻ.എസ്. സജികുമാറിന് യാത്രയപ്പ് നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
എൻ.എസ്. സജികുമാറിന്  യാത്രയപ്പ് നാളെ 

കൽപ്പറ്റ: നബാർഡ് എ.ജി എം. എൻ. എസ് സജികുമാറിന് നാളെ 
 യാത്രയയപ്പ് നൽകും.  ജില്ലയിലെ പതിമൂന്ന് ഉല്പാദക കമ്പനികളുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് .  രാവിലെ പത്തിന് വേവിൻ പ്രൊഡ്യുസർ കമ്പനിയുടെ നേതൃത്വത്തിൽ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് പരിസരത്തെ വൈത്തിരി പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്ക് കെട്ടിടത്തിൽ ആരംഭിച്ച വിഷരഹിത ഉൽപന്നങ്ങളുടെയും മൂല്യവർദ്ധിത ഉല്പന്നങ്ങളുടെയും വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം  അദ്ദേഹം നിർവ്വഹിക്കും. തുടർന്ന് ഡീപോൾ സ്കൂളിന് മുൻവശം ക്രിസ്റ്റൽ ഹോട്ടൽ  ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. ജില്ലാ ലീഡ് ബാങ്ക് മാനേജർ എം.ടി.ശ്യാമള മുഖ്യാതിഥിയായിരിക്കും. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *