August 27, 2026

ചുവന്ന പതാക വാനിലുയർന്നു സി.പി.എം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

0
IMG_20220301_205229.jpg
By ന്യൂസ് വയനാട് ബ്യൂറോ
റിപ്പോർട്ട്‌ : സി.ഡി. സുനീഷ്
കൊച്ചി :  ചുവന്ന പതാക വാനിലുയർന്നപ്പോൾ
ആവേശം അലയടിച്ചു.
 ആവേശത്തിന്റേയും ജനാഭിലാഷങ്ങളുടേയും കൊടികയറുന്ന കാഴ്ചയ്ക്ക് ആകാശവും കടലും കായലും സാക്ഷി. സമ്മേളന നഗരിയിലെ ഹൃദ്യസുന്ദരമായ പീഠത്തിലുറപ്പിച്ച കൊടിമരത്തില്‍ ഉയര്‍ന്നുപൊങ്ങിയ രക്തപതാക, കേരളത്തിലെ ഈ പാര്‍ട്ടി ജനങ്ങളടെ മനസ്സാണ് , പ്രതീക്ഷയാണ്, അഭിലാഷമാണ്, പകരം വയ്ക്കാന്‍ മറ്റൊന്നില്ലാത്ത പ്രതിബദ്ധതയാണ്. പതാക ഉയർത്തി മുതിർന്ന നേതാവ് ആനത്തലവട്ടം
ആനന്ദൻ പറഞ്ഞു.
അദ്ധ്വാനിക്കുകയും അവകാശങ്ങള്‍ക്കായി പോരാടുകയുംചെയ്യുന്ന ജനവിഭാഗത്തിന്റെ പ്രതീകമാണീ ചെങ്കൊടി. മറ്റൊരു കൊടിക്കും ജനങ്ങളില്‍ ഇത്തരത്തിലൊരു ആവേശവും പ്രതീക്ഷയും ജനങ്ങളിലുളവാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പതാക ഉയര്‍ത്തിയതിനു പിന്നാലെ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടന്നു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പോളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പ്രകാശ് കാരാട്ട്, വൃന്ദകാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള, ജി. രാമകൃഷ്ണന്‍, എം.എ ബേബി, എന്നിവരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും മറ്റു പ്രതിനിധികളും പുഷ്പാര്‍ച്ചന നടത്തി.
നവകേരള നയരേഖ മുഖ്യമായി ചർച്ച ചെയ്യുന്ന സമ്മേളനം നാലിന് സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *