September 18, 2026

സ്വയംതൊഴില്‍ വായ്പ

0
IMG_20220215_081415.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടികജാതി പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന 50,000 രൂപ മുതല്‍ 2,00,000 രൂപ വരെ പദ്ധതി തുകയുള്ള വിവിധ സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് വായ്പ അനുവദിക്കുന്നതിന് പട്ടികവര്‍ഗ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തൊഴില്‍രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,00,000 രൂപയില്‍ കവിയരുത്. വായ്പ തുക ഉപയോഗിച്ച് കൃഷി ഒഴികെ ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാം. വായ്പാതുക നാല്  ശതമാനം പലിശ സഹിതം 60 മാസ ഗഡുക്കളായി തിരിച്ചടക്കണം. വായ്പക്ക് ഈടായി മതിയായ വസ്തു ജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ :04936202869, 9400068512
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *