May 18, 2024

ജോബ് ഫെയർ നൈപുണ്യ 2022: മാർച്ച്‌ ആറിന് വയനാട് മുട്ടിൽ ഡബ്ല്യൂ എം ഒ കോളേജിൽ

0
Img 20220220 063051.jpg
കൽപ്പറ്റ:
ജോബ് ഫെയർ, നൈപുണ്യ 2022 ലേക്ക് അക്ഷയ സെന്റർ വഴിയും ഇപ്പോൾ ഉദ്യോഗാർഥികൾക്ക് രജിസ്റ്റർ ചെയ്യാം.അവസാന തീയതി മാർച്ച്‌ നാല് . കേരള അക്കാദമി ഫോർ സ്കിൽ എക്‌സെല്ലെൻസിന്റെ മേൽനോട്ടത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും, ജില്ലാ പ്ലാനിങ് ഓഫീസും സംയുക്തമായി നടത്തുന്ന ജോബ് ഫെയറിൽ വിവിധ മേഖലകളിലായി 2000 ൽ അധികം ഒഴിവുകൾ. 55 ൽ അധികം കമ്പനികൾ പങ്കെടുക്കുന്നു. എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം.
വയനാട് മുട്ടിൽ     ഡബ്ല്യൂ എം ഒ കോളേജിൽ മാർച്ച്‌ ആറിന്   രാവിലെ ഒമ്പത്  മുതൽ നടക്കുന്ന ജോബ് ഫെയർ നൈപുണ്യ 2022 ലേക്ക് ഏവർക്കും സ്വാഗതം , കൂടുതൽ വിവരങ്ങൾക്ക് 8592022365 എന്ന നമ്പറിൽ ബന്ധപ്പെടുക. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്.
ഉദ്യോഗാർത്ഥികൾക്ക് statejobportal.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്‌ത് മേളയിൽ പങ്കാളികളാകാം. എഞ്ചിനീയറിങ്, ടെക്നോളജി, ഐ.ടി, ആരോഗ്യം (നഴ്സുമാരുടെ നൂറിൽപരം ഒഴിവുകൾ), ടൂറിസം,ഓട്ടോ മൊബൈൽ,വിദ്യാഭ്യാസം, മീഡിയ,വാണിജ്യ വ്യവസായം,സെയിൽസ് മാർക്കറ്റിങ് തുടങ്ങിയ വിവിധ മേഖലകളിലെ വിവിധ ജില്ലകളിലെ തൊഴിൽദാതാക്കളും അഭ്യസ്ഥ വിദ്യരായ യുവതീ യുവാക്കളും പങ്കെടുക്കുന്നു.കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സങ്കൽപ് പദ്ധതിയുടെ ഭാഗമായാണ് ജോബ്‌ ഫെയർ സംഘടിപ്പിച്ചിട്ടുള്ളത്. ഇവിടെ കൊടുത്തിട്ടുള്ള ക്യു  ആർ  കോഡ്  സ്കാൻ ചെയ്തും ജോബ്‌ പോർട്ടലിൽ കയറാവുന്നതാണ്.
രജിസ്റ്റർ ചെയ്യേണ്ടേ രീതി:
statejobportal.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ എന്ന ടാബ് ക്ലിക്ക് ചെയ്‌ത്‌ registerb ആസ്  ജോബ്  സീകർ  എന്നതിൽ ക്ലിക്ക് ചെയ്‌ത്‌ നിങ്ങളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ അഡ്രസ് എന്നിവ ചേർത്ത് രജിസ്റ്റർ ക്ലിക്ക് ചെയ്യുക. നിങ്ങൾ കൊടുത്ത മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി വരുന്നതാണ്. അത് സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ ഇമെയിൽ വിലാസത്തിലേക്ക് യൂസർനെയിമും പാസ് വേർഡും ലഭിക്കും. അത് വച്ച് ലോഗിൻ ചെയ്‌ത്‌ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും മറ്റും നൽകുക. ശേഷം രജിസ്‌ട്രേഷൻ പൂർത്തീകരിക്കുക. വെബ്സൈറ്റിൽ ജോബ് ഫെയർ സെക്ഷൻ ക്ലിക്ക് ചെയ്‌താൽ വയനാട് ജില്ലാ മെഗാ ജോബ് ഫെയർ നൈപുണ്യ 2022 ഒഴിവുകൾ കാണാൻ കഴിയും. ഇതിൽ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചുള്ള ജോലി ഒഴിവുകൾ നോക്കി അപേക്ഷിക്കുക.
നിയമാവലി:
ഒരാൾക്ക് അഞ്ച്‌ കമ്പനി ഒഴിവുകൾ മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. രജിസ്റ്റർ ചെയ്‌ത ഇ-മെയിലിലേക്കും മൊബൈൽ നമ്പറിലേക്കും മാർച്ച്‌ നാല്  നു ശേഷം ഹാൾടിക്കറ്റ് വരും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ജോബ്‌ ഫെയർ നടത്തപ്പെടുക.ഈ മേളയുടെ ഭാഗമായി വ്യോമസേന,നാവികസേന ഉന്നത ഉദ്യോഗസ്ഥർ സേനയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള മാനദണ്ഡങ്ങളും,നിർദ്ദേശങ്ങളും നൽകുന്നതാണ്.കൂടാതെ ബോർഡ്‌ ഓഫ് അപ്പ്രെന്റിസ്ഷിപ് ട്രെയിനിങ്ങിന്റെ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 8592022365 എന്ന നമ്പറിൽ ബന്ധപ്പെടുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *