May 17, 2024

ഗര്‍ഭസ്ഥ ശിശു ലിംഗനിര്‍ണ്ണയ നിയമം : ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
Img 20220303 064348.jpg
കൽപ്പറ്റ : ഗര്‍ഭസ്ഥ ശിശു ലിംഗനിര്‍ണ്ണയവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും എന്നീ വിഷയത്തില്‍ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കാനിംഗ് സെന്ററുകളുടെയും ആശുപത്രികളുടെയും ജനിറ്റിക്ക് ക്ലിനിക്കുകളുടെയും ഉടമകള്‍ക്കും റേഡിയോളജിസ്റ്റുകള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസ്സും ചര്‍ച്ചയും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന ഉദ്ഘാടനംചെയ്തു. ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ.സീമഹ സൈതലവി, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ.ദിനീഷ് പി, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ഷിജിന്‍ ജോണ്‍ ആളൂര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി എന്നിവര്‍ സംസാരിച്ചു.കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍ രാജേന്ദ്രന്‍, പെരിന്തല്‍മണ്ണ കിംസ് അല്‍ ഷിഫ ഹോസ്പിറ്റല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റ് ഡോ.സന്തോഷ് കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. സ്‌കാനിംഗ് സെന്ററുകളും റേഡിയോളജിസ്റ്റുകളും ബന്ധപ്പെട്ട നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും നിയമങ്ങളും ചട്ടങ്ങളും നിര്‍ബന്ധമായും പാലിക്കണമെന്നും നിയമലംഘനം നടത്തുന്നത് സ്ഥാപനത്തിന്റെയും വ്യക്തിയുടെയും രജിസ്‌ട്രേഷന്‍ റദ്ദുചെയ്യുന്നത് അടക്കമുള്ള അച്ചടക്ക നടപടിക്ക് വിധേയരാക്കുമെന്നും ഡി.എം.ഒ അറിയിച്ചു. പരിശീലനത്തില്‍ ജില്ലയിലെ ജനിറ്റക് ക്ലിനിക്കുകളിലെയും ആശുപത്രികളിലെയും സ്‌കാനിംഗ് സെന്ററുകളിലെയും അറുപതോളം പേര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *