August 28, 2026

സുവർണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

0
IMG_20220306_122018.png
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ സുവർണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. എഡിഎം എൻ.എ. ഷാജു ലോഗോ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ വികാരി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. എൽദോ മനയത്ത്, ട്രസ്റ്റി ഷാജി മൂത്താശ്ശേരി, സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ് എന്നിവർ പ്രസംഗിച്ചു. പ്രശസ്ത ചിത്രകാരനായ അനീസ് മാനന്തവാടിയാണ് ലോഗോ രൂപകൽപന ചെയ്തത്. കേരള ലളിതകലാ അക്കാദമി അംഗവും അവാർഡ് ജേതാവും പ്രശസ്ത ശിൽപിയുമായ ജോസഫ് എം. വർഗീസ് അധ്യക്ഷനായ സമിതിയാണ് ലോഗോ തിരഞ്ഞെടുത്തത്. ജൂബിലി ആഘോഷം ഒരു വർഷം നീണ്ട് നിൽക്കും. മാർച്ച്12 ന് വി. കുർബാനക്ക് ശേഷം നടക്കുന്ന സമ്മേളനത്തിൽ വച്ച് ജൂബിലി ആഘോഷത്തിൻ്റെ ഉദ്ഘാടനം ഒ.ആർ. കേളു എംഎൽഎ നിർവഹിക്കും. സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്യും. ലോഗോ രൂപകൽപന ചെയ്ത അനീസ് മാനന്തവാടിയെ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യൻ ഉപഹാരം നൽകി ആദരിക്കും . മാർച്ച് 16, 17, 18 തിയതികളിൽ സുവിശേഷ യോഗം നടക്കും. എംജെഎസ്എസ്എ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 ന് വി. കുർബാനയ്ക്ക് ശേഷം “ഉണർവ്വ് “- വിദ്യാർത്ഥി ക്യാംപ് നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യും. പീഡാനുഭവ വാരത്തിൽ ജ്യോതിർഗമയയുടെ നേതൃത്വത്തിൽ നടത്തിവരുന്ന രക്തദാന വാരം ഏപ്രിൽ 9ന് തുടങ്ങും. തുടർച്ചയായ പന്ത്രണ്ടാം വർഷവും നടക്കുന്ന രക്തദാന ക്യാംപ് ദേശീയ ക്രിക്കറ്റ് താരം സജ്ന സജീവൻ ഉദ്ഘാടനം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *