November 8, 2026

എസ്. എഫ് .ഐ ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

0
IMG_20220318_202528.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : ആയിരങ്ങൾ പങ്കെടുത്ത വിദ്യാർത്ഥി റാലിക്ക് ശേഷം നടന്ന 
പൊതു സമ്മേളനത്തോടെ 
എസ് .എഫ് .ഐ.
 ജില്ലാ സമ്മേളനത്തിന്‌ പനമരത്ത്‌ തുടക്കമായി.
സാമൂഹ്യ മുന്നേറ്റത്തിലും  അവകാശപോരാട്ടങ്ങളിലും വിദ്യാർത്ഥികൾക്കൊപ്പം  അചഞ്ചലം ഉറച്ചുനിന്ന എസ്‌എഫ്‌ഐ എന്ന മഹാപ്രസ്‌ഥാനത്തെ നെഞ്ചേറ്റിയാണ്‌ വിദ്യാർത്ഥികൾ  പ്രകടനത്തിൽ ആയിരങ്ങൾ അണിനിരന്നത്‌. അപവാദപ്രചരണങ്ങളിൽ മുങ്ങിതാഴുന്നതല്ല എസ്‌എഫ്‌ഐയുടെ പതാക എന്ന്‌ വിദ്യാർഥികൾ വിളിച്ചുപറഞ്ഞു.
   കൈതക്കൽ പരിസരത്തുനിന്നുമാണ്‌ പ്രകടനം ആരംഭിച്ചത്‌. ബാൻഡ്‌ വാദ്യങ്ങളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ പ്രകടനത്തിന്‌ ജില്ലാ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. തുടർന്ന്‌ വൈത്തിരി, കൽപ്പറ്റ, ബത്തേരി, പുൽപ്പള്ളി, കോട്ടത്തറ, മീനങ്ങാടി, മാനന്തവാടി ഏരിയകളിൽ നിന്നുള്ള വിദ്യാർഥികളും ഏറ്റവും ഒടുവിലായി ആതിഥേയരായ പനമരം ഏരിയയിലെ വിദ്യാർഥികളും അണിനരന്നു.
  പനമരം ടൗണിൽ പി ബിജു നഗറിൽ  എസ്‌എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ്‌ ജെയ്‌ക്‌ സി തോമസ്‌ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ അജ്‌നാസ്‌ അഹമ്മദ്‌ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗം കെ പി ഐശ്വര്യ, ജിഷ്‌ണു ഷാജി, ടി പി ഋതുശോഭ്‌, അവിഷ്‌ത്‌, ജോയൽ ജോസഫ്‌, വിനീഷ്‌, എൽദോസ്‌ മത്തായി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ്‌ സ്വാഗതവും സംസ്ഥാനകമ്മിറ്റി അംഗം എൻ എസ്‌ വൈഷ്‌ണവി നന്ദിയും പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ  നടവയൽ കെജെഎസ്‌ ഓഡിറ്റോറിയത്തിലാണ്‌ (ധീരജ്‌–-അഭിമന്യു നഗർ)  പ്രതിനിധി സമ്മേളനം. ശനിയാഴ്‌ച രാവിലെ പത്തിന്‌ എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി എം സ്വരാജ്‌ ഉദ്‌ഘാടനംചെയ്യും. അമ്പതിനായിരത്തോളം അംഗങ്ങളെ പ്രതിനിധീകരിച്ച്‌ 30 ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ 265 പ്രതിനിധികൾ പങ്കെടുക്കും. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *