പൂക്കോയ തങ്ങള്‍ പാലിയേറ്റീവ് കെയര്‍ ട്രെയിനിങ് ആരംഭിച്ചു
കല്‍പ്പറ്റ : സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ചുള്ള
പൂക്കോയ തങ്ങള്‍ ഹോസ്പെയിസ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്
ട്രെയിനിങ് ക്യാമ്പ്
കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തുടങ്ങി.ശാന്തി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഹാളില്‍ വച്ച്
തുടങ്ങിയ ട്രെയിനിങ് ക്യാമ്പ് ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് പീ പി എ കരീം ഉദ്ഘാടനം ചെയ്തു .
മുസ്ലിം ലീഗ് നിയോജക മണ്ഡലം ട്രഷറര്‍ സലിം മേമന അധ്യക്ഷത വഹിച്ചു .ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി, നിയോജക മണ്ഡലം പ്രസിഡണ്ട് റസാക്ക് കല്‍പ്പറ്റ ,ജനറല്‍ സെക്രട്ടറി ടിഹംസ ,നവാസ് എം പി ' എ കെ റഫീഖ് മുപ്പൈനാട്
പൂക്കോയ തങ്ങള്‍ ഹോസ്പെയിസ്
വയനാട് കോഡിനേറ്റര്‍ സമദ് കണ്ണിയന്‍ അമ്മദ് മാസ്റ്റര്‍,
ഡോക്ടര്‍ അമീറലി ,ജോസ് പുളിമൂട്ടില്‍ ,അഷ്താഖ് പാലക്കുന്നുമ്മല്‍ സലിം കുന്ദമംഗലം
തുടങ്ങിയവര്‍ പ്രസംഗിച്ചു നിയോജക മണ്ഡലം കോഡിനേറ്റര്‍ കെ ടി കുഞ്ഞബ്ദുള്ള, സ്വഗതവും' സി ഇ ഹാരിസ് നന്ദിയും പറഞ്ഞു
മാര്‍ച്ച് 21 ,22, 23 തീയതികളിലാണ്
ക്യാമ്പ് നടക്കുന്നത്
നിയോജക മണ്ഡലത്തില്‍ നിന്നുള്ള വിവിധ പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ' വളണ്ടിയര്‍മാരായി ക്യാമ്പില്‍ പങ്കെടുക്കുന്നത്.
ക്യാമ്പ് 23ന് വൈകുന്നേരം
നാല് മണിക്ക് സമാപിക്കും.






Leave a Reply