May 19, 2024

തേനീച്ച വളര്‍ത്തല്‍ പരിശീലനം ആരംഭിച്ചു

0
Newswayanad Copy 2572.jpg
 മുട്ടില്‍ : നാഷണല്‍ ബി ബോര്‍ഡ്, ദേശീയ ക്ഷീര വികസന ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പ് സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തേനീച്ച വളര്‍ത്തല്‍ പരിശീലനമാരംഭിച്ചു മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി മുട്ടില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സ്‌ക്കറിയ ഉദ്ഘാടനം ചെയ്തു. ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍ സി.എം. ഈശ്വരപ്രസാദ് അധ്യക്ഷന്‍ ആയിരുന്നു. ഹോര്‍ട്ടികോര്‍പ്പ് റീജ്യണല്‍ മാനേജര്‍ പി.സുനില്‍, മുട്ടില്‍ പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് സി.അനൂപ് ,ദേശീയ ക്ഷീരവികസന ബോര്‍ഡ് സീനിയര്‍ മാനേജര്‍ ആര്‍.റോയി ജേക്കബ്, എസ്.സേതു കുമാര്‍.സി വൈ ഡി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ജയശ്രീ, റ്റി. കൃഷ്ണന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത 75-കര്‍ഷകര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *