വയനാടിന് വേണം മെഡിക്കൽ കോളേജ് : കെ.പി.സി.സി നിർവ്വാഹ അംഗം കെ.എൽ പൗലോസ്
കൽപ്പറ്റ :
വയനാടിന് വേണം മെഡിക്കൽ കോളേജ് കെ.പി.സി.സി നിർവ്വാഹ അംഗം കെ.എൽ പൗലോസ്. ജിനചന്ദ്രമെമ്മോറിയൽ ഗവണ്മെന്റ് മെഡിക്കൽ കോളേജ് എന്ന പേര് ഒഴിവാക്കാൻ വേണ്ടിയാണ് വയനാട് മെഡിക്കൽ കോളേജ് കണ്ണൂർ ജില്ലയുടെ അതിർത്തിയിൽ സ്ഥാപിക്കാൻ പിണറായി സർക്കാർ തീരുമാനിച്ചതെന്ന് കെ.പി.സി.സി. നിർവ്വാഹകസമിതി അംഗം കെ എൽ പൗലോസ് ആരോപിച്ചു. വയനാട്ടുകാരുടെ മുഴുവൻ ചിരകാല സ്വപ്നമായിരുന്നു ഒരു സർക്കാർ മെഡിക്കൽ കോളേജ്, ഉമ്മൻ ചാണ്ടി സർക്കാർ വയനാടിന് മെഡിക്കൽ കോളേജ് അനുവദിക്കുകയും അതു സ്ഥാപിക്കുവാൻ വയനാടിന്റെ ഏതാണ്ട് മദ്ധ്യഭാഗമായ മടക്കിമലയിൽ 50 ഏക്കർ സ്ഥലം സൗജന്യമായി ലഭ്യമാക്കുകയും ചെയ്തു. ഭൂമി സൗജന്യമായി തന്ന ട്രസ്റ്റ് മെഡിക്കൽ കോളേജിന്റെ പേര് വയനാട്ടിലെ ആദ്യകാല എം.പി. കൂടിയായിരുന്നക്ക ജിനചന്ദ്രന്റെ പേരു നൽകണമെന്ന ഉപാധി വച്ചിരുന്നു. സർക്കാർ അതു അംഗീകരിക്കുകയും ചെയ്തു. കോളേജിന്റെ പ്രവൃത്തനങ്ങൾ മുന്നോട്ട് പോകവേ തിരഞ്ഞെടുപ്പ് വരുകയും ഇടത പക്ഷ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരികയും ചെയ്തു. ആദ്യം അവരും മടക്കിമലയിൽത്തന്നെ കോളെജ് പൂർത്തിയാക്കുമെന്നറിയിച്ചു. പിന്നീട് രൂപപ്പെട്ട കുതന്ത്രങ്ങളുടെ ഭാഗമായി കൃത്യമായ ഒരു ഉത്തരവും ഇല്ലാതെ ദുരന്ത നിവാരണ അതോറിറ്റി ഈ സ്ഥലം കൃത്യമായ പരിശോധന നടത്തണമെന്ന ഒരു നിർദ്ദേശത്തിന്റെ മറവിൽ ഇവിടെ മെഡിക്കൽ കോളേജ് പണിയില്ല എന്നു സർക്കാർ ഉത്തരവിറക്കി. അതിന്റെ പിന്നിൽ ജിനചന്ദ്രനെന്ന കോൺഗ്രസ് കാരന്റെ പേരിൽ ഒരു മെഡിക്കൽ കോളേജ് എന്നത് അംഗീകരിക്കാനുള്ള സി.പി.എം.ന്റെ വൈമനസ്യമായിരുന്നു പിന്നീട് വൈത്തിരിയിലും, ചേലോട്ടും, മേപ്പാടിയിലും ബീനാച്ചിയിലുമൊക്കെ മെഡിക്കൽ കോളേജ് വരുമെന്ന് പ്രചരണങ്ങളും സർക്കാർ നീക്കങ്ങളും നടന്നു. അവസാനം മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളേജാക്കി ഉയർത്തി. ആകട്ടെ മാനന്തവാടിയിലെങ്കിൽ മാനന്തവാടിയിലാകട്ടെയെന്ന് വയനാട്ടുകാർ ആശ്വസിച്ചു എന്നാൽ ഇപ്പോഴത് കണ്ണൂർ ജില്ലയുടെ അതിർത്തിയാൽ ബോയ്സ് ടൗണിൽ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നു. വയനാട്ടിലെ പല ഭാഗത്തു മുള്ളവർക്കും എത്തിപ്പെടാൻ ഏറ്റവും പ്രയാസമുള്ള സ്ഥലത്തു മെഡിക്കൽ കോളേജിന് സൗജന്യമായി 50 ഏക്കർ ഭൂമി തന്നവർ അതിന് പേരു് നൽകാൻ ആവശ്യപ്പെട്ടത് ഒരു കോൺഗ്രസുകാരന്റെ ആയിപ്പോയതു കൊണ്ടു വയനാട്ടുകാരോട് ഇത്ര ശത്രുത പിണറായി സർക്കാർ കാണിക്കരുതായിരുന്നു. മടക്കി മലയിലോ, ചേലോട്ടോ ബീനാച്ചിയിലോ അല്ലങ്കിൽ മാനന്തവാടിയിൽത്തന്നെയോ മെഡിക്കൽ കോളേജ് സ്ഥാപിക്കാമായിരുന്നു. ഇപ്പോൾ പിണറായി സർക്കാറിന്റെ തീരുമാനം വയനാട്ടുകാരോട് കാണിച്ച അനീതിയായിപ്പോയെന്നും പൗലോസ് ആരോപിച്ചു.






Leave a Reply