July 15, 2026

ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടിയുയരും

0
IMG_20220325_061905.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : സുൽത്താൻ ബത്തേരിയിൽ വെച്ച് നടക്കുന്ന ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന് പൊതുസമ്മേളന നഗരിയിൽ സംഘാടകസമിതി ചെയർമാൻ പി.ആർ. ജയപ്രകാശ് പതാക ഉയർത്തുന്നതോടെ തുടക്കമാവും. 
പതാക- കൊടിമര- ദീപശിഖാ ജാഥകൾ വൈകിട്ട് അഞ്ചു  മണിക്ക് സുൽത്താൻ ബത്തേരിയിൽ സംഘമിക്കും. എം.വി. വിജേഷ് ക്യാപ്റ്റനും സി.ഷംസുദ്ധീൻ മാനേജറുമായ പതാക ജാഥ പൊഴുതനയിലെ കുട്ടിപ്പ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കും. പി.ഗഗാറിൻ ഉദ്ഘാടനം ചെയ്യും. ഷിജിഷിബു ക്യാപ്റ്റനും എം.രമേഷ് മനേജറുമായ കൊടിമര ജാഥ മൂലങ്കാവിലെ കുത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ വെച്ച് സി.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.എം.ഫ്രാൻസിസ് ക്യാപ്റ്റനും ജിതിൻ കെ.ആർ മാനേജറുമായ ദീപശിഖാ ജാഥ മാനന്തവാടി പഴശ്ശി കുടീരത്തിൽ വെച്ച് പി.വി.സഹദേവൻ ഉദ്ഘാടനം ചെയ്യും. മാർച്ച് 26 ശനിയാഴ്ച രാവിലെ 9.30 ന് ജില്ലാ പ്രസിഡണ്ട് കെ.എം. ഫ്രാൻസിസ് പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാവും. സമ്മേളനം രാവിലെ 10 മണിക്ക് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ജെയ്ക് സി തോമസ്, കെ.യു ജനീഷ്കുമാർ, ഗ്രീഷ്മ അജയ്ഘോഷ് എന്നിവർ പങ്കെടുക്കും. 26 ന് വൈകിട്ട് നാല്  മണിക്ക് പ്രകടനവും പൊതുസമ്മേളനവും നടക്കും. 27 ന് വൈകിട്ട് സമ്മേളനം സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *