June 23, 2026

ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി ജനറൽ കൗൺസിൽ യോഗം

0
GridArt_20220326_1722257792.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി ജനറൽ കൗൺസിൽ യോഗം പ്രസിഡണ്ട് അബദുസമദ് അമ്പലവയലിൻ്റെ അദ്ധ്യക്ഷതയിൽ ഷറഫിയ ഇംബീരിയൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേർന്നു.

ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സിക്രട്ടറി അബുബക്കർ അരിമ്പ്ര യോഗം ഉദ്ഘാടനം ചെയ്തു .
റസാക്ക് അണക്കായി ,മുജീബ്കൂളിവയൽ ,ഖാദർ മാടക്കര, ഷറഫുദ്ദീൻ പൊഴുതന ,ലത്തീഫ് വെള്ളമുണ്ട ,ജാബിർ മുട്ടിൽ ,നജ്മുദ്ദീൻ പൊഴുതന ,അഷ്റഫ് കല്ലിടുമ്പൻ ,നൗഷാദ് നെല്ലിയബം എന്നിവർ പ്രസംഗിച്ചു .ആക്ടിങ്ങ് സെക്രട്ടറി ശിഹാബ് തേട്ടോളി സ്വാഗതവും സെക്രട്ടറി ഷഫീഖ് നായിക്കട്ടി നന്ദിയും പറഞ്ഞു.
2022-2025 വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളായി റസാക്ക് അണക്കായി പ്രസിഡണ്ട് ,
വൈസ് പ്രസിഡണ്ടുമാരായി 
മൂസ്സ ചീരാൽ ,ലത്തീഫ് വെള്ളമുണ്ട ,നൗഷാദ് നെല്ലിയബം ,നാസർ നായിക്കട്ടി.ജനറൽ സിക്രട്ടറി ശിഹാബ് തേട്ടോളി.സെക്രട്ടറിമാരായി അഷ്റഫ് കല്ലിടുബൻ വേങ്ങൂർ ,ലത്തീഫ് ചൂരൽമല ,അബ്ദുസലാം അരപ്പറ്റ ,നൗഷാദ് ചെറ്റപ്പാലം.  ട്രഷറർ ഖാദർ മാടക്കര.അഡ്വസൈറി ബോർഡ് ചെയർമാൻ ശിഹാബ് പേരാൽ.
എക്സികുട്ടീവ് മെമ്പർമാർ
നിഷാബ് പഴൂർ ,നിസാർ വെങ്ങപ്പള്ളി ,ബീരാൻ കുട്ടി (ബാപ്പുട്ടി) കൽപ്പറ്റ ,ഉബൈദ്കണിയാമ്പറ്റ ,ഉനൈസ് ചെറ്റപ്പാലം: എന്നിവരെ യോഗം തെരഞ്ഞെടുത്തു .
ജിദ്ദ കെ.എം സി.സി വൈസ് പ്രസിഡണ്ട് ഇസ്മായിൽ മുണ്ടക്കുളം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *