May 9, 2024

സഹകരണ സംഘങ്ങളെ തകര്‍ക്കുന്ന ശക്തികളെ കേരളം അംഗീകരിക്കില്ല : മന്ത്രി മുഹമ്മദ് റിയാസ്

0
Img 20220326 200659.jpg
അമ്പലവയൽ : സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ജനങ്ങളുടെ പ്രയാസങ്ങളെ ചൂഷണം ചെയ്യുന്ന ശക്തികളാണെന്നും ഇവര്‍ ലാഭം മാത്രം ലക്ഷ്യമാക്കി സാമൂഹിക പ്രതിബന്ധത യില്ലാതെ പ്രവൃത്തിക്കുകയാണെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എന്നാല്‍ ഇത്തരം ശക്തികളെ കേരളം അംഗീകരിക്കില്ല. സഹകരണ സംഘങ്ങളെ ഒരു കോട്ടവും തട്ടാതെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. അമ്പലവയല്‍ എസ്.സി.ബി ഓഡിറ്റോറിയത്തില്‍ നടന്ന കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തും റിസ്‌ക് ഫണ്ട് ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളും സമൂഹത്തില്‍ പ്രയാസമനു ഭവിക്കുന്ന ജനവിഭാഗങ്ങളുടെ ആശ്രയമാണ്. വായ്പയെടുത്ത് പ്രയാസമനുഭവിക്കുന്ന വര്‍ക്ക് അവരുടെ ബാധ്യത ഒഴിവാക്കാനാണ് റിസ്‌ക് ഫണ്ട് ധനസഹായവും, ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തും നടത്തുന്നത്. റിസ്‌ക്ക് ഫണ്ട് രൂപീകരണം മാതൃകപരമായ നീക്കമാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രഫഷണല്‍ ബാങ്കിങ്ങ് മേഖലയെ നിലനിര്‍ത്തിയാണ് ഇത്തരം സമീപനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ബാങ്കിങ്ങ് മേഖലയിലെ കരുത്തുറ്റ സഹകരണ പ്രസ്ഥാനമായാണ് കേരള ബാങ്ക് ഇപ്പോള്‍ ഉള്ളത്. സഹകരണ മേഖലക്ക് കരുത്തേകാന്‍ ആധുനിക സംവിധാനങ്ങളായ കോര്‍ ബാങ്കിങ്ങ് ഇന്റര്‍നെറ്റ് ബാങ്കിങ്ങ്, സഹകരണ ഓഡിറ്റ് മോണിറ്ററിങ്ങ് സിസ്റ്റം ,ഓണ്‍ലൈന്‍ ആപ്പ് തുടങ്ങിയ സംവിധാനങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.ചടങ്ങില്‍ ബാധ്യത അനുഭവിക്കുന്നവര്‍ക്കുളള ധനസഹായവും മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍, ജോയിന്റ് രജിസ്ട്രാര്‍ പി.ഷാജി, കേരള ബാങ്ക് ഡയറക്ടര്‍ പി.ഗഗാറിന്‍, കേരള വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടി, കേരള സിറാമിക്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ കെ.ജെ ദേവസ്യ, കേരള പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.മൂര്‍ത്തി, സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിങ്ങ് കമ്മിറ്റി അംഗം വി.വി ബേബി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അഫ്‌സത്ത്, സുല്‍ത്താന്‍ ബത്തേരി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി.വി രാജന്‍, ജില്ലാ ഡെപ്യൂട്ടി രജിസ്ട്രാര്‍ അബ്ദുള്‍ റഷീദ് തിണ്ടുമ്മല്‍, ജില്ലാ പ്ലാനിംഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇ.കെ പ്രേംജിത്ത്, ജില്ലാ എസ്.സി എസ്.ടി അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.ഐ ഗീത, തൃശൂര്‍ മേഖല ഓഫീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍.ജയന്‍, ഇ.കെ പ്രേംജിത്ത്, കെ.കെ വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *