May 6, 2026

സജ്ന സജീവൻ, സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ.റഫീഖ്‌ എന്നിവർക്ക്‌ വെളളമുണ്ട പബ്ളിക്ക് ലൈബ്രറിയിൽ സ്വീകരണം നൽകി

0
By ന്യൂസ് വയനാട് ബ്യൂറോ
വനിതകളുടെ ദേശീയ അണ്ടർ 23 ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യമാരായ കേരള ടീമിന്റെ ക്യാപ്റ്റനും മാനന്തവാടി സ്വദേശിയുമായ സജ്ന സജീവൻ, സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ.റഫീഖ്‌ എന്നിവർക്ക്‌ വെളളമുണ്ട പബ്ളിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.ഗ്രാമ പഞ്ചായത്ത് മെമ്പർ എ ജോണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എം മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.വി കെ ശ്രീധരൻ, പി ടി സുഭാഷ് ,എം സുധാകരൻ, എം കെ വാസുദേവൻ, ജാബിർ കൈപ്പാണി, സി കെ ചന്ദ്രഭാനു, ഇ കെ ജയരാജൻ, ടി അസീസ് എന്നിവർ അനുമോദന പ്രസംഗം നടത്തി. വിശിഷ്ടാതിഥികൾക്ക്‌ എം മുരളീധരൻ, കെ കെ സുരേഷ് എന്നിവർ ഉപഹാരം നൽകി. സജ്ന സജീവനും, കെ റഫീഖും പ്രവർത്തന മേഖലയിലെ അനുഭവങ്ങൾ വിശദീകരിച്ചു.എം മണികണ്ഠൻ സ്വാഗതവും എം മോഹന കൃഷ്ണൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *