മേപ്പാടി ഗ്രാമപഞ്ചായത്ത് സ്മാർട്ടാകുന്നു: നാല് സ്കൂളുകളിൽ ആധുനിക രീതിയിലുള്ള സഹവർത്തിത ഡിജിറ്റൽ ക്ലാസ്സ് മുറികൾ സജ്ജമായി.
മേപ്പാടി ഗ്രാമപഞ്ചായത്ത് സ്മാർട്ടാകുന്നു: നാല് സ്കൂളുകളിൽ ആധുനിക രീതിയിലുള്ള സഹവർത്തിത ഡിജിറ്റൽ ക്ലാസ്സ് മുറികൾ സജ്ജമായി.മേപ്പാടിയിലെ മുണ്ടക്കൈ ,കോട്ടനാട്, ചുളിക്ക മേപ്പാടി എന്നീ സർക്കാർ എൽ .പി . – യു.പി. സ്കൂളുകളിൽ ഈ അധ്യായന വർഷം മുതൽ ഡിജിറ്റൽ ക്ലാസ്സ് മുറികൾ തയ്യാറായത്.സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ഗ്രാമ പഞ്ചാ യത്ത് സ്വന്തം ചെലവിൽ സ്കൂളുകളെ ആധുനിക സംവിധാനത്തോടെ നവീകരിക്കുന്നത്. വിദ്യാഭ്യാസ വിദഗ്ധനും എസ്.എസ്.എ സ്റ്റേറ്റ് കൺസൾട്ടൻറുമായ ഡോ. ടി.പി. കലാധരൻ ,എസ്.എസ്.എ പരിശീലകനും അധ്യാപകനുമായ ഡാമി പോൾ ,എന്നിവരുടെ മേൽ നോട്ടത്തിലാണ് ക്ലാസ്സ് മുറികൾ നവീകരിച്ചത്.
എല്ലാവർക്കും ഒരുമിച്ച് പഠനത്തിന് സാധ്യമാകുന്ന തരത്തിലാണ് ഇരിപ്പിടങ്ങൾ ആകർഷകമാക്കിയിട്ടുള്ളത്. സാധാരണ രീതിയിലുള്ള ഫർണ്ണിച്ചറുകൾക്ക് പകരം ഒരു ക്ലാസ്സിൽ 30 കുട്ടികൾക്കും അധ്യാപകനുമുള്ള വെവ്വേറെ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. 30 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ അനുപാതം പ്രാവർത്തികമാക്കാനാണ് തങ്ങൾ ശ്രമിച്ചതെന്ന് ഗ്രാമപഞ്ചാ യത്ത് പ്രസിഡണ്ട് കെ.കെ. സഹദ് പറഞ്ഞു. പഞ്ചായത്തിലെ എല്ലാ സ്കൂളുകളെയും കോർത്തിണക്കി ഒരു സമഗ്ര പഠന പദ്ധതി ഇതിന്റെ ഭാഗമായി നടപ്പാക്കാനും ഉദ്ദേശിക്കുന്നുണ്ടന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ്, ഉയർന്ന ഗുണ നിലവാരമുള്ള ഡിജിറ്റൽ പ്രൊജക്ടർ, ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ്, ഗ്രീൻ ബോർഡ്, വൈറ്റ് ബോർഡ്, കോളർ മൈക്ക്, സ്പീക്കർ എന്നിവയോടൊപ്പം അന്താരാഷ്ട്ര ഗുണ നിലവാരമുള്ള പഠന സൗഹൃദ അന്തരീക്ഷവും ഒരുക്കിയിട്ടുണ്ട് പ്രധാന സംഘാടകരിലൊരാളായ മുഹമ്മദ് ബഷീർ പറഞ്ഞു. പാഠപുസ്തകമില്ലാതെ എളുപ്പത്തിൽ പഠിക്കാവുന്ന തരത്തിലാണ് എല്ലാം ക്രമീകരിച്ചിട്ടുള്ളത്.







Leave a Reply