May 16, 2026

പി.എഫ്. ഐ .വയനാട് ഓഫീസ് താഴിട്ടു

0
IMG_20221001_093440.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ: സംസ്ഥാനത്തെ പി. എഫ് .ഐ ഓഫീസുകൾ താഴിട്ടു തുടങ്ങി . മാനന്തവാടി എരുമത്തെരുവിലെ പോപ്പുലര്‍ ഫ്രണ്ട് വയനാട് ജില്ലാ ഓഫീസ് പോലീസ് മുദ്ര ചെയ്തു. മാനന്തവാടി ബസ്സ്റ്റാന്‍ഡിനു സമീപത്തെ പള്ളിയോടു ചേര്‍ന്നുള്ള ഇസ്‌ലാമിക് സെന്റര്‍ ട്രസ്റ്റ് ഓഫീസില്‍ എന്‍.ഐ.എ സംഘം നോട്ടീസ് പതിച്ചു. വൈകുന്നേരം ആറോടെയാണ് ട്രസ്റ്റ് ഓഫീസില്‍ എന്‍.ഐ.എ സംഘം പോലീസിന്റെയും ഡപ്യൂട്ടി തഹസില്‍ദാര്‍ രാകേഷിന്റെ നേതൃത്വത്തിലുള്ള റവന്യൂ അധികൃതരുടെയും സാന്നിധ്യത്തില്‍ നോട്ടീസ് പതിച്ചത്. ഇതിനുശേഷമാണ് പി.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസ് ഡപ്യൂട്ടി തഹസില്‍ദാര്‍ ജോബി ജയിംസിന്റ സാന്നിധ്യത്തില്‍ ഡിവൈ.എസ്.പി എ.പി. ചന്ദ്രന്‍, എസ്.എച്ച്.ഒ എം.എം.അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്വത്തില്‍ അടച്ചുപൂട്ടിയത്. മൂപ്പൈനാട് പഞ്ചായത്തിലെ റിപ്പണ്‍ പുതുക്കാട് പ്രവര്‍ത്തിച്ചിരുന്ന പി.എഫ്.ഐ ഓഫീസും പോലീസ് പൂട്ടി. ഇവിടെ എന്‍.ഐ.എ നോട്ടീസ് പതിച്ചു. വരും ദിവസങ്ങളില്‍ പി.എഫ്.ഐ അനുബന്ധ സ്ഥാപനങ്ങളും പൂട്ടുമെന്നാണ് സൂചന.
    
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *