വയനാട് ജില്ലാ അത് ലറ്റിക് മീറ്റ് കൽപ്പറ്റയിൽ തുടങ്ങി
കൽപ്പറ്റ: വയനാട് ജില്ലാ അതലറ്റിക് അസോസിയഷൻ്റെ നേതൃത്വത്തിൽ ജില്ലാ അത് ലറ്റിക് മീറ്റ് കൽപ്പറ്റ ജിനചന്ദ്ര സ്റ്റേഡിയത്തിൽ തുടങ്ങി. 35 ക്ലബ്ബുകളിൽ നിന്നായി 600 കായിക താരങ്ങൾ പങ്കെടുക്കുന്നുണ്ട്. ആൺ കുട്ടികളുടെ പതിനായിരം മീറ്റർ നടത്ത മത്സരത്തിൽ വടുവൻചാൽ ജി.എച്ച്.എസ്.എസിലെ ജെറിക് ജോർജ് ഒന്നാം സ്ഥാനവും പനമരം ക്രെസ്പോ അക്കാഡമിയിലെ മുഹമ്മദ് ഇജാസ് രണ്ടാം സ്ഥാനവും നേടി സിന്തറ്റിക് ട്രാക്കിലെ ആദ്യ വിജയികളായി ചരിത്രത്തിൽ ഇടം നേടി.






Leave a Reply