August 6, 2026

ശിശുദിനാഘോഷം: വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും

0
IMG_20221028_190301.jpg
By ന്യൂസ് വയനാട് ബ്യൂറോ
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി കഥ, കവിത, ഉപന്യാസം എന്നീ രചനാ മത്സരങ്ങളും, എല്‍.പി, യു.പി വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗ മത്സരവും നടത്തും.  പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ https://forms.gle/bj3QPtfY8cXqB1sf8 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. പേര്, വിലാസം, വിദ്യാലയത്തിന്റെ പേര്, ക്ലാസ്സ്, പങ്കെടുക്കുന്ന ഇനം, വാട്സ് ആപ്പ് നമ്പര്‍ എന്നിവ നല്‍കണം. മത്സര വിവരങ്ങള്‍ വാട്സാപ്പ് മുഖേന അറിയിക്കും. വിവരങ്ങള്‍ക്ക് : വൈത്തിരി – 9446035916, 9496666228, ബത്തേരി –  9447933267, 9048010778, മാനന്തവാടി – 7559039369, 9496288612.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *