April 25, 2024

സ്‌കഫോള്‍ഡ്; ദ്വിദിന ശില്‍പ്പശാലക്ക് തുടക്കം

0
Img 20221031 Wa00662.jpg
മൂന്നാനക്കുഴി:സമഗ്ര ശിക്ഷ കേരളം, സംസ്ഥാന തൊഴില്‍ വകുപ്പ് ,എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സ് കഫോള്‍ഡ് പദ്ധതിയുടെ ദ്വിദിന റസിഡന്‍ഷ്യല്‍ ശില്‍പ്പശാല മൂന്നാനക്കുഴി ശാന്തിധാര റിട്രീറ്റ് സെന്ററില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ശില്‍പശാല ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ഡിസ്ട്രിക്ട് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ട്രെയിനര്‍ പി. ഉമേഷ് പദ്ധതി വിശദീകരിച്ചു.
മിടുക്കരായ വിദ്യാര്‍ഥികളെ ഹയര്‍ സെക്കന്‍ഡറി പഠനത്തിനുശേഷം മികച്ച പ്രൊഫഷണലുകളാക്കാന്‍ സമഗ്ര ശിക്ഷാ കേരളം ആവിഷ്‌കരിച്ച പദ്ധതിയാ ണ് സ്‌കഫോള്‍ഡ്. പൊതു വിദ്യാലയങ്ങളിലെ സാമൂഹികമായും സാമ്പ ത്തികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണനയുണ്ട്. ജില്ലയിലെ 636 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുത്ത 50 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇവരെ ഇന്റര്‍വ്യൂ, എഴുത്തു പരീക്ഷ, വിവിധ ഗെയിമുകള്‍, തുടങ്ങിയ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ക്ക് വിധേയമാക്കി ഏറ്റവും മികച്ച 25 പേര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുക, നൈപുണ്യ പരിശീലനം നല്‍കുക, ആശയ വിനിമയ ശേഷി, വ്യക്തിഗത സവിശേഷതകള്‍ തുടങ്ങിയവ വളര്‍ത്തിയെടുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 
ശില്‍പശാലയില്‍ എസ്.എസ്.കെ ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസര്‍മാരായ കെ.ആര്‍.രാജേഷ്, എല്‍.ജെ.ജോണ്‍, എസ്.എസ്.കെ എ.ഒ പ്രശോഭ് കുമാര്‍, മാനന്തവാടി ബി.ആര്‍.സി ബി.പി.സി കെ. അനൂപ് കുമാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശില്പശാല നാളെ ചൊവ്വ അവസാനിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *