November 5, 2026

കെ.കെ രാജീവൻ സ്‌മാരക പുരസ്‌കാരം : അപേക്ഷ ക്ഷണിച്ചു

0
GridArt_20220518_1659499262.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പാനൂർ : ദേശാഭിമാനി പാനൂർ ഏരിയാ ലേഖകനായിരുന്ന കൂത്തുപറമ്പ് രക്തസാക്ഷി കെ കെ രാജീവന്റെ സ്മരണയ്ക്കായി കെ കെ രാജീവൻ കലാ സാംസ്കാരികവേദി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച പ്രാദേശിക ലേഖകനുള്ള കെ കെ രാജീവൻ സ്മാരക പത്രപ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിച്ചു. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ് . 2021 നവംബർ ഒന്നിനും 2022 ഒക്ടോബർ 31 നും ഇടയിൽ മലയാള ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച റിപ്പോർട്ടാണ്‌ പരിഗണിക്കുക. 15 ന് മുമ്പ്‌, വാർത്ത പ്രസിദ്ധീകരിച്ച പത്രവും രണ്ട്  കോപ്പിയും ബയോഡാറ്റയും ബ്യൂറോ ചീഫിന്റെ സാക്ഷ്യപത്രവും സഹിതം സെക്രട്ടറി, കെ കെ രാജീവൻ കലാ സാംസ്കാരിക വേദി, രാജുമാസ്റ്റർ സ്മാരക മന്ദിരം, പാനൂർ 670692 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9961373770, 9946403623.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *