August 10, 2026

കണിയാമ്പറ്റ മണ്ടക മൂല റോഡ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ഇസ്മായില്‍ നിര്‍വഹിച്ചു

0
road
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ: കണിയാമ്പറ്റ മണ്ടക മൂല റോഡിന്റെ  ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ഇസ്മായില്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2017 വാര്‍ഷിക പദ്ധതിയില്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് പണി പൂര്‍ത്തീകരിച്ചത്. പള്ളിമുക്ക്, ചുണ്ടകര എന്നിവടങ്ങളിലെത്താനുള്ള എളുപ്പമാര്‍ഗം കൂടിയാണിത്. ചടങ്ങില്‍ കണിയാമ്പറ്റ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം ഫൈസല്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ റസീന സുബൈര്‍, വി.പി.യൂസഫ്, വി.എസ്സ് സിദ്ദീഖ്, പള്ളികണ്ടി അഹമ്മദ് കുട്ടി, ഇ ടി മുസ്തഫ, പള്ളി കണ്ടി മോഹനന്‍ കണിയാമ്പറ്റ, ഹംസ.പി, ഗഫൂര്‍.എ,  എം മുജീബ്, കമ്മുക്കുട്ടി, ചന്ദ്രന്‍, കടവന്‍ മൊയ്തീന്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *