പ്രതിപക്ഷ നേതാവിനെതിരെ പ്രതികരിച്ചതിന് തനിക്കെതിരെ വധഭീഷണിയെന്ന് അസീസ് അണിയേരി
കൽപ്പറ്റ:
കഴിഞ്ഞ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പി
ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവിന്റെ സ്വന്തം
ബൂത്തിൽ പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് കുറഞ്ഞതിന്റെ പേരിൽ വാട്സ് അപ്പിലൂടെ
വിമർശിച്ചുവെന്ന കുറ്റം ചുമത്തി തന്റെ പേരിൽ അച്ചടക്ക നടപടി സ്വീകരിച്ച പനമരം
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടിന്റെ നടപടി നിലനിൽക്കില്ലന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നും അഞ്ചുകുന്ന് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് അസീസ്
അണിയേരി പ്രതസമ്മേളനത്തിൽ പറഞ്ഞു..
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ
നിന്നും പി.കെ.ജയലഷ്മിയെ തോൽപ്പിക്കുവാൻ അണിയറ നീക്കം നടത്തിയത് രമേശ് ചെന്നിത്തലയും
ഡി.സി.സി പ്രസിഡണ്ട് ഐ.സി.ബാലകൃഷ്ണനുമാണ്, യു.ഡി.എഫിന് തുടർ ഭരണം ലഭിച്ചാൽ ഐ.സിക്ക്
മന്ത്രി സ്ഥാനം
ലഭിക്കാനാണ് ഇങ്ങനെ ചെയ്തത്. മുൻ ഡി.സി.സി. സെക്രട്ടറി സി. അഷ്റഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. ജെ, പൈലി
എന്നിവരാണ് ഇവരുടെ നിർദ്ദേശപ്രകാരം ജയലഷ്മിക്ക് എതിരായി പ്രവർത്തിച്ചത്.
തോണിച്ചാലിലുള്ള അഭിരാമി റിസോർട്ടിൽ ഇതിനായി രഹസ്യ യോഗങ്ങളും നടന്നു.
തെരഞ്ഞെടുപ്പിന് ശേഷം ജയലഷ്മിയുടെ തോൽവിയും ആഘോഷിച്ചു.
തെരഞ്ഞെടുപ്പിന് ശേഷം എതിരായി പ്രവർത്തിച്ചവരുടെ പേര് വിവരം കാണിച്ചി
ജയലഷ്മിയും ഡി.സി.സി ഭാരവാഹികളും മണ്ഡലം പ്രസിഡണ്ടുമാരും
കെ.പി.സി.സിക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും
സ്വീകരിക്കാതിരുന്നത് തന്നെ നേത്യത്വത്തിന്റെ പങ്ക് വ്യക്തമാകും. വരുന്ന ലോകസഭാ
തെരഞ്ഞെടുപ്പിലേക്ക് പനമരം ബ്ലോക്ക് നിരീക്ഷകനായി പാർട്ടിയിൽ നിലവിൽ
സ്ഥാനമില്ലാത്തയാളും നിയമസഭാ തെരഞ്ഞെടുപ്പിലെ ആരോപണ വിധേയനുമായി
വ്യക്തിയെ തന്നെ ചുമലപ്പെടുത്തിയത് പാർട്ടി വേദികളിൽ ഞാൻ ചോദ്യം ചെയ്തത്
കൊണ്ടാണ് ഈ വിഭാഗത്തിന് എന്നോട് ശത്രുത ഉണ്ടായത്.
വയനാട്ടിൽ ഗ്രൂപ്പ് താൽപ്പര്യം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. പാർട്ടി
താൽപ്പര്യമോ സംഘടനാ സംവിധാനമോ പ്രവർത്തിക്കുന്നില്ല. പാർട്ടി നന്മക്കുവേണ്ടി
തെറ്റ് ചൂണ്ടി കാണിച്ചതിന്റെ പേരിൽ ഡി.സി.സി പ്രസിഡണ്ട് ഗുണ്ടകളെ വിട്ട് തന്നെ
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമാണന്ന് അസീസ് ആരോപിച്ചു. ഇന്നലെ ഉച്ചക്ക് കുണ്ടാല പള്ളിയിൽ നിസ്കാരം കഴിഞ്ഞിറങ്ങിയ തന്നെ വധിക്കാൻ രണ്ട് പേർ കാറിലെത്തിയെന്നും ഇതിനെതിരെ ജില്ലാ പോലീസ് ചീഫിന് പരാതി നൽകുമെന്നും ഇദ്ദേഹം പറഞ്ഞു.





Leave a Reply