April 24, 2024

217-മത് തലക്കര ചന്തു സ്മൃതിദിനം വിപുലമായി ആചരിക്കും

0
Img 20221111 Wa00132.jpg

പനമരം: ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി
തലക്കര ചന്തു സ്മൃതിദിനം വിപുലമായി ആചരിക്കാൻ തീരുമാനിച്ചു. നവംബർ 15ന് പനമരത്ത് നടക്കുന്ന അനുസ്മരണ സമ്മേളനം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാനും ഭാരതീയ ജനതാ പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനുമായ പി. കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. വനവാസി വികാസ കേന്ദ്രം ദേശീയ സമിതി അംഗം എ.കെ ശ്രീധരൻ, സംസ്ഥാന രക്ഷാധികാരി പള്ളിയറ രാമൻ, സംസ്ഥാന അധ്യക്ഷൻ കെ.സി.പൈതൽ, എസ്.ടി മോർച്ച സംസ്ഥാന അധ്യക്ഷൻ മുകുന്ദൻ പള്ളിയറ,എ.വി.രാജേന്ദ്രപ്രസാദ്,പി.രാമചന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും.വയനാട് പൈതൃക പഠനകേന്ദ്രം സെക്രട്ടറി വി.കെ.സന്തോഷ് കുമാർ തലക്കര ചന്തു അനുസ്മരണ പ്രഭാഷണം നടത്തും. സി.കെ.ശങ്കരൻ സ്വാഗതവും എ.ഗണേശൻ നന്ദിയും പ്രകാശിപ്പിക്കും. അനുസ്മരണ സമ്മേളനത്തിന് മുന്നോടിയായി പഴശ്ശിപ്പട 1802ൽ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ പനമരം കോട്ടയാക്രമണം മാർച്ച് പുനരാവിഷ്കരിക്കും.
അന്നേദിവസം 2മണിക്ക് വെളുമ്പുകണ്ടം കുറിച്യത്തറവാട്ടിൽ നിന്ന് 150 പടയാളികൾ പ്രതീകാത്മക മാർച്ചിൽ പങ്കാളികളാകും.3മണിക്ക്
 പനമരം കരിമ്പുമ്മല്ലിൽ സംഗമിച്ച് സ്മൃതി യാത്രയായി പനമരം തലക്കര ചന്തു സ്മൃതിമണ്ഡപത്തിൽ സമാപിക്കും. തുടർന്ന് പുഷ്പാർച്ചനയും നടക്കും. ആസാദി കാ അമൃത മഹോത്സവസമിതി, വയനാട് പൈതൃക പഠന കേന്ദ്രം, കേരള വനവാസി വികാസ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.പരിപാടികളിൽ വിവിധ സാമുദായിക സാംസ്കാരിക നായകർ പങ്കെടുക്കും.പരിപാടിയുടെ വിജയത്തിന് വിപുലമായ രീതിയിൽ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *