March 31, 2023

കൂടുതൽ വ്യവസായ സംരംഭങ്ങൾ വളരണം: സി- കെ.സി.മമ്മദ് കോയ

IMG-20221111-WA00212.jpg
കൽപ്പറ്റ: വയനാട്ടിൽ കൂടുതൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ തയ്യാറെടുത്ത് കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ. കൽപ്പറ്റയിൽ ചേർന്ന സംരംഭകരുടെ യോഗത്തിലാണ് തീരുമാനം.
ചെറുകിട വ്യവസായങ്ങൾക്ക് അനുയോജ്യമായ ജില്ലയാണ് വയനാടെന്ന് മുൻ എംഎൽഎയും ചെറുകിട വ്യവസായ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റുമായ വി.കെ.സി മമ്മദ് കോയ പറഞ്ഞു. കൽപ്പറ്റയിൽ സംസ്ഥാന ഭാരവാഹികൾക്ക് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിലും സംസ്ഥാന കമ്മിറ്റി യോഗത്തിലും പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഗന്ധ വ്യഞ്ജനങ്ങളുടെ കയറ്റുമതിയും ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തിയാൽ വയനാട്ടിൽ ചെറുകിട വ്യവസായങ്ങൾക്ക് വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സംസ്ഥാന ഡയറക്ടറി പ്രകാശനം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസിയാമ്മ സാമുവൽ നിർവഹിച്ചു.
കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ നസിറുദ്ദീൻ, ' ജനറൽ സെക്രട്ടറി പി.ജെ. ജോസ് എന്നിവരുടെയും വയനാട് ജില്ലാ പ്രസിഡണ്ട് ഇൻ ചാർജ് ഉമ്മർ ഹാജി, സെക്രട്ടറി മാത്യു തോമസ് എന്നിവരുടെയും നേതൃത്വത്തിലായിരുന്നു യോഗം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *