April 20, 2024

ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ഉത്തരവാദിത്വം നിറവേറ്റണം: ബിഎംഎസ്

0
Img 20221112 Wa00162.jpg
കൽപ്പറ്റ: ചുമട്ട് തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിച്ചും, സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തിയും ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ഉത്തരവാദിത്വം നിറവേറ്റണമെന്ന് കേരള പ്രദേശ് ഹെഡ് ലോഡ് ആൻഡ് ജനറൽ മസ്ദൂർ ഫെഡറേഷൻ (ബിഎംഎസ്) സംസ്ഥാന സെക്രട്ടറി ജ്യോതിർ മനോജ് ആവശ്യപ്പെട്ടു. ജനറൽ മസ്ദൂർ സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ ജോലിയിൽ നിന്നും വിരമിച്ച് 3 വർഷം വരെ പിന്നിട്ട ശേഷമാണ് പെൻഷൻ നൽകാൻ സർക്കാർ ഉത്തരവ്. ഇത് തികഞ്ഞ തൊഴിലാളി വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ ആയ തീയതി മുതൽ തൊഴിലാളികൾക്ക് പെൻഷൻ നൽകുക. പദ്ധതി പ്രദേശത്ത് അറ്റാച്ച് ലേബർ കാർഡ് അനുവദിക്കാതിരിക്കുക. സ്‌കാറ്റേഡ് വിഭാഗം തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക. പദ്ധതി പ്രദേശത്തെ എല്ലാ സ്ഥാപനങ്ങളും ബോർഡിൽ രജിസ്റ്റർ ചെയ്യുക. മിനിമം പെൻഷൻ 5000 രൂപയാക്കുക. ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിൽ ബിഎംഎസ് പ്രതിനിധിയെ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രകടനവും ധർണ്ണയും. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ. മുരളീധരൻ അധ്യക്ഷനായിരുന്നു. ബിഎംഎസ് ജില്ലാ പ്രസിഡണ്ട് പി.കെ. മുരളീധരൻ, കെ.പി. ഷിനോജ്, കെ.ഡി. മാത്യു, കെ.എസ്. പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു. കെ.വേലായുധൻ, ഷാജി, കെ.കെ. സിജു, ഐ.ബി. സജീവൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *