September 18, 2026

വിജ്ഞാനരത്നം ക്വിസ് മത്സരം നടത്തി

0
IMG-20221114-WA00072.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി: കെ. പി സി സി സംസ്കാര സാഹിതി ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി അഖില വയനാട് ക്വിസ് മത്സരം നടത്തി വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.കെ പി സി സി ജനറൽ സെക്രട്ടറി കെ.കെ അബ്രാഹം മത്സരം ഉദ്ഘാടനം ചെയ്തു.സംസ്കാര സാഹിതി നിയോജക മണ്ഡലംചെയർമാൻ ബിനു മാങ്കൂട്ടത്തിൽ അദ്ധ്യക്ഷനായിരുന്നു. ഡി സി സി സെക്രട്ടറി നിസി അഹമ്മദ് ,സാഹിതി ജില്ലാ പ്രസിഡൻ്റസുരേഷ് ബാബു വാളൽ ,ഉമ്മർ കുണ്ടാട്ടിൽ, ശ്രീജി ജോസഫ്,ഷാജു ഐക്കരക്കുന്നത്ത് , സുലൈമാൻ എ എ, ജിനു കോളിയാടി ,ഷഫീർ പഴേരി ,അനീഷ്‌,വി എം പൗലോസ്,ഷീന തോമസ് ,ഗഫൂർ പടപ്പിൽ, അച്ചുതപ്പണിക്കർ, ക്ലീറ്റസ്, വിനോദ് സി ആചാരി, എന്നിവർ പ്രസംഗിച്ചു.ഷാജി ചന്ദനപമ്പിൽ ക്വിസ് മാസ്റ്റർ ആയിരുന്നു മത്സരത്തിൽ അൻസാഫ് അമൻ എ എസ്, അതുൽനാഥ് പി, അലോണ ട്രീസ, ജൂണിയർ വിഭാഗത്തിലും, അനീസ് കെ കെ ,അനുശ്രീ ,അബ്ദുൾവാഹിത് സീനിയർ വിഭാഗത്തിലും വിജയികളായി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *