April 19, 2024

സഹകരണ സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

0
Img 20221119 094532.jpg
പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറ    സർക്കാർ സേവനം ഒരു കുടകിഴിൽ സുതാര്യവും മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ                പടിഞ്ഞാറത്തറ സർവ്വീസ് സഹകരണ ബാങ്കിന്റെ കിഴിൽ ആരംഭിച്ച സഹകരസേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ടി സിദ്ധീഖ് എം എൽ എ നിർവ്വഹിച്ചു.
 വയനാട്ടിൽ സർവ്വീസ് സഹകരണ ബാങ്ക് കൾക്ക് സർക്കാർ നൽകാനുളള കാർഷികവായ്പ്പയുടെ സബ്സിഡികൾ നൽകി സഹകരണ  മേഘലയെ സഹായിക്കാനും   കാർഷിക കടാശ്വാസ കമ്മീഷൻ   കാര്യക്ഷമതയുളളതാക്കി കർഷകരുടെ   കാർഷിക കടങ്ങൾ എഴുതി തള്ളി കർഷകരെ രക്ഷിക്കാൻ സർക്കാർ തയ്യാറാവണമെന്നും എം എൽ എ പറഞ്ഞു.
ആധുനിക ബാങ്കിംഗ് സംവിധാനത്തിലേക്ക് ബാങ്ക് മാറുന്നതിന് ഭാഗമായി ഇടപാടുകാർക്ക് നൽക്കുന്ന ക്യൂ ആർ കോഡ് ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ബാലനും ബാങ്കിന്റെ മൈക്രോ എ ടി എമ്മിന്റെ ഉദ്ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്       ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി ചെയർ പെഴ് സ് കെ കെ അസ്മയും നിർവ്വഹിച്ചു ബാങ്കിന്റെ മുൻ പ്രസിഡണ്ട്മാരയായ എ സി മൊയ്തു . യു സി അസീസ് ഹാജി, കെ രവീന്ദ്രൻ ,സി ടി രാഘവൻ നായർ. എന്നിവരെ ആദരിക്കുകയും ചെയ്തു.       
ബാങ്ക് പ്രസിഡണ്ട് കെടി കുഞ്ഞബ്ദുള്ള അധ്യത വഹിച്ചു , ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു ബാബു , സി ഡി എസ്സ് ചെയർ പൈഴ്സ് ജിഷ. ജോണി നന്നാട്ട്, ഹാരിസ് സി ഇ . റഷിദ് സി കെ .       ജിതേഷ്കുമാർ .പി കെ മുഹമ്മദ് . ജോൺ എം വി . ആലി കൊടു വേരി. ആരിഫ സിട്ടി –          കൃഷ്ണൻ കെ       .   പത്മിനി കെ ടി . സാഹിറ വി പ്രസംഗിച്ചു ബാങ്ക് വൈ.പ്രസിഡണ്ട് പി കെ അബ്ദു റഹിമാൻ സ്വഗതവും . സെക്രട്ടരി കെ മൊയ്തു നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news