September 20, 2026

കാട്ടാനയോടിച്ചപ്പോൾ രക്ഷപ്പെടാൻ മരത്തിൽ കയറിയ യുവാവ് മരത്തിൽ നിന്നും വീണുമരിച്ചു

0
IMG_20221122_152006.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി: കാട്ടാനയോടിച്ചപ്പോൾ രക്ഷപ്പെടാൻ വേണ്ടി മരത്തിൽ കയറിയ യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു. തിരുനെല്ലി അപാപ്പാ മദ്ധ്യപാടി മല്ലികപാഠ കോളനിയിലെ രാജുവിന്റെയും, ഗാരിയുടേയും മകൻ രതീഷ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഭാർഗിരി എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത് ഗണേഷിനൊപ്പം എസ്റ്റേറ്റിൽ ആന കാവലിനായി പോയ തായിരുന്നു. തുടർന്ന് രാത്രി 10 മണിയോടെ ഇരുവരേയും കാട്ടാന ഓടിക്കുകയും രക്ഷപ്പെടാൻ ഓടി മരത്തിൽ കയറിയ രതീഷ് കാൽ തെറ്റി താഴെ വീണ് മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.കൂടെയുണ്ടായിരുന്ന ഗണേശൻ ഓടി രക്ഷപ്പെടുകയായിരുന്നു. താൻ മരത്തിന് മുകളിലുണ്ടെന്ന് രതീഷ് ഗണേഷിനോട് ഫോൺ വിളിച്ച് പറഞ്ഞിരുന്നു. പിന്നീട് ഗണേഷ് വന്ന് നോക്കുമ്പോഴാണ് രതീഷ് മരത്തിന് താഴെ വീണു കിടക്കുന്നത് കണ്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *