March 28, 2024

ജനകീയ ധര്‍ണ്ണ സംഘടിപ്പിച്ചു

0
Img 20221122 184901.jpg
കല്‍പ്പറ്റ : ചുരം റോഡിലെ യാത്രാ പ്രശ്‌നം പരിഹരിക്കാനും ചുരം ബൈപാസ് റോഡ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വയനാട് കളക്ട്രേറ്റിന് മുമ്പില്‍ നടന്ന ജനകീയ ധര്‍ണ്ണ വയനാടിന്റെ വഴിയടക്കുന്നവര്‍ക്കെതിരെയുള്ള ശക്തമായ താക്കീതായി. വയനാട്ടിലെ പ്രമുഖ സംഘടനാ പ്രതിനിധികളും , രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും അണിനിരന്ന ജനകീയ ധര്‍ണ്ണ കല്‍പ്പറ്റ . എം.എല്‍ എ ടി.സിദ്ധിഖ്, ഉദ്ഘാടനം ചെയ്തു. ചുരം ബൈപാസ് സമിതി ചെയര്‍മാന്‍ വി.കെ. ഹുസൈന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി.ആര്‍ ഒ കുട്ടന്‍ സ്വാഗതം പറഞ്ഞു. വയനാട് ചുരം തലയെടുപ്പോടെ നിലനില്‍ക്കണമെന്നും ചുരം റോഡിലെ യാത്രാ പ്രശ്‌നം പരിഹരിക്കാനും നിര്‍ദ്ധിഷ്ട ചിപ്പി ലിതോട് – തളിപ്പുഴ ബൈപാസ് യാഥാര്‍ത്ഥ്യമാക്കാനും നിയമസഭയ്കകത്തും പുറത്തും പോരാടുമെന്നും ടി.സിദ്ധിഖ് എം.എല്‍.എ വ്യക്തമാക്കി. ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ , കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.കെ. എബ്രഹാം, യു.ഡി.എഫ്. കല്‍പ്പറ്റ മണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ, ബി.ജെ.പി സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ. സദാനന്ദന്‍ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.കെ വാസുദേവന്‍, വയനാട് ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, കേരള ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അലി ബ്രാന്‍ , ടൂറിസം അസോസിയേ ഷന്‍ സെക്രട്ടറി സൈത് തളിപ്പുഴ, ബിജു താനിക്കാക്കുഴി, രമിത് രവി , ഷാന്‍ കട്ടിപ്പാറ, പി കെ സുകുമാരന്‍ ,സലിം മേമന എന്നിവര്‍ പ്രസംഗിച്ചു. പുതുപ്പാടി ഗ്രാമഞ്ചായത്ത് പ്രസിഡന്റ്  ബീന തങ്കച്ചന്‍ , വൈസ് പ്രസിഡന്റ് ശംസീര്‍ പോത്താറ്റില്‍ , കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് ചെമ്പകശ്ശേരി, വൈസ് പ്രസിഡന്റ് ലിസി ചാക്കോ , ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത് , കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കേയം തൊട്ടി മുജീബ്, ജ്യോതിഷ് കുമാര്‍ , റൈനാ സ് , ആയിഷ ബീവി എന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *