March 29, 2024

ലോക എയ്ഡ്‌സ് ദിനം: ദീപം തെളിയിച്ചു.

0
Img 20221201 093259.jpg
ബത്തേരി :  ലോക എയ്ഡ്‌സ് ദിനചാരണത്തിന്റെ ഭാഗമായി  കേരള എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റി, ജില്ലാ മെഡിക്കൽ ഓഫീസ് ,  ( ആരോഗ്യം ), ദേശീയ ആരോഗ്യദൗത്യം , ബത്തേരി താലൂക്ക് ആശുപത്രി, നഗരസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗാന്ധി ജംഗ്ഷനിൽ   ദീപം തെളിയിക്കൽ സംഘടിപ്പിച്ചു.   ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.   നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. ഡി പി എം ഡോ. സമീഹ സൈതലവി, ജില്ലാ എയ്ഡ്‌സ് കണ്ട്രോൾ ഓഫീസർ ഡോ. കെ വി സിന്ധു, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലിഷ , ശാമില ജുനൈസ്,ഡോ. സേതുലക്ഷ്‌മി,ജില്ലാ മാസ്സ്മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ജോൺസൺ വി ജെ,സലീം പി കെ, ഷാജിൻ ജോസഫ്, പി വൈ മത്തായി, എ വിജയനാഥ്‌,വിനായക നഴ്സിംഗ് സ്കൂൾ അധ്യാപകർ, വിദ്യാർഥികൾ അസംപ്ഷൻ നഴ്സിംഗ് സ്കൂൾ അധ്യാപകർ വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു.. തുടർന്ന് അസംപ്ഷൻ നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികൾ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചു എച് ഐ വി ക്കെതിരെ ബോധവത്കരണ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.. ജില്ലയിൽ 237 പേർ എ ആർ ടി   (ആന്റി  റിട്രോവിരൽ  തെറാപ്പി  ) ചികിത്സയിലൂടെ എച് ഐ വി ക്കെതിരെ മരുന്ന് എടുക്കുന്നുണ്ട്.  2022 വർഷത്തിൽ  എ ആർ ടി  സെന്ററിൽ 35 പുതിയ എച്ച്ഐവി പോസിറ്റീവ് കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. 
 ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030-ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങള്‍. കേരളമാകട്ടെ ഈ ലക്ഷ്യം 2025ല്‍ കൈവരിക്കുന്നതിനായിട്ടുള്ള യജ്ഞം ആരംഭിച്ചു കഴിഞ്ഞു.
പുതിയ എച്ച്.ഐ.വി അണുബാധിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേയ്ക്ക് എത്തുന്നതിന് 2025-ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ ആദ്യത്തെ 95 എന്നത് എച്ച്.ഐ.വി ബാധിതരായ ആളുകളിലെ 95% ആളുകളും അവരുടെ എച്ച്.ഐ.വി അവസ്ഥ തിരിച്ചറിയുക എന്നുള്ളതാണ്.  രണ്ടാമത്തെ 95 എന്നുള്ളത് എച്ച്.ഐ.വി. അണുബാധിതരായി കണ്ടെത്തിയ ആളുകളിലെ 95%വും എ.ആര്‍.ടി. ചികിത്സയ്ക്ക് വിധേയരാകുക എന്നതാണ്. ഇവരിലെ 95% ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമത്തെ 95 കൊണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനനുസരിച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
  ഇക്വാളിസ് (ഒന്നായ് തുല്ല്യരായ് തടുത്തു നിര്‍ത്താം) എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ് ദിന സന്ദേശം. .2022  ഇന്ന്  നടക്കുന്ന ലോക എയ്ഡ്സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10 മണിക്ക്  ബത്തേരി ടൗൺ ഹാളിൽ വച്ച് ഐ സി ബാലകൃഷ്ണൻ എം എൽ എ നിർവ്വഹിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *