June 15, 2026

പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മതിയായ സ്റ്റാഫുകളില്ല

0
IMG_20221203_170152.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : ജനങ്ങൾക്ക് ആശ്രയമാകേണ്ട സാമൂഹിക ആരോഗ്യ കേന്ദ്രം ദുരവസ്ഥയിൽ. ഒ.പി. ചീട്ട് എടുക്കുന്നയിടം മുതൽ വിവിധ സേവന വിഭാഗങ്ങളിലും ജീവനക്കാരുടെ കുറവ് ജനങ്ങളെ ദുരിതത്തിലാക്കുന്നു . എക്സ്-റേ, ലാബ് മുതലായ വിഭാഗങ്ങളിലും ജീവനക്കാരുടെ അപര്യാപ്തത മൂലം ജനം വലയുകയാണെന്ന് പുൽപ്പള്ളിക്കാർ തന്നെ പറയുന്നു. ചെറിയൊരു സേവനം പ്രതീക്ഷിച്ച് വരുന്നവർ പോലും മണിക്കൂറുകൾ കഴിഞ്ഞ് ക്ഷീണിതരായി മടങ്ങേണ്ട ദുരവസ്ഥ ആണ് ഇവിടെ ഉള്ളത്. ഡോക്ടർമാർ അടക്കമുള്ള വിവിധ മേഖലകളിലെ സ്റ്റാഫിനെ നിയമിച്ചും അത്യാവശ്യ മേഖലകളിലെ ഉപകരണങ്ങളുടെ അപര്യാപ്തത ഉണ്ടെങ്കിൽ അവ പരിഹരിച്ചും ആരോഗ്യ കേന്ദ്രത്തിന്റെ അനാരോഗ്യാവസ്ഥ അടിയന്തിരമായി പരിഹരിക്കേണ്ടതാണെന്ന് ജനങ്ങൾ പറയുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *