April 20, 2024

കാപ്പി കര്‍ഷകരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണന:കലക്ടറേറ്റ് മാര്‍ച്ചും നിവേദന സമര്‍പ്പണവും നടത്തി

0
Img 20221205 171227.jpg
കല്‍പ്പറ്റ : കാപ്പി കര്‍ഷകരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെയും ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുകയറ്റത്തിനെതിരെയും അഖിലേന്ത്യാ കാപ്പി കര്‍ഷക ഫെഡറേഷന്‍ ( സി എഫ് എഫ് 1 ) നേതൃത്വത്തില്‍ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കലക്ടറേറ്റ് മാര്‍ച്ചും കാപ്പി കാര്‍ഷിക മേഖലയിലെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കലക്ടര്‍ക്ക് നിവേദന സമര്‍പ്പണവും നടത്തി.
കോഫി കര്‍ഷക ഫെഡറേഷന്‍ കേന്ദ്ര കമ്മറ്റിയംഗം എ.വി.ജയന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജെസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. ഡോ: ജോസ് ജോര്‍ജ്ജ്  സംസാരിച്ചു. കെ.ആര്‍. ജുബ്‌നു സ്വാഗതവും ജെയിന്‍ ആന്റണി നന്ദിയും പറഞ്ഞു.
സി.ജി. പ്രത്യുഷ് , കെ.എം . വര്‍ക്കി, യു വേണുഗോപാല്‍, സുനിത തൊണ്ടര്‍ നാട്, കെ.മുഹമ്മദ് കുട്ടി, പി .അല്ലി ജോര്‍ജ്ജ്,ടി.ടി.സ്‌കറിയ, എം.എ ചാക്കോ , അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *