December 11, 2024

മാനന്തവാടി ടൗണിൽ വാഹന യാത്രക്ക് തടസ്സമായി രൂപപ്പെട്ട കുഴികൾ നഗരസഭയുടെ നേതൃത്വത്തിൽ കോൺഗ്രീറ്റ് ചെയ്തു

0
IMG_20221205_171118.jpg
മാനന്തവാടി: മാനന്തവാടി ടൗൺ റോഡുകളിലെ പലയിടത്തും വാഹന യാത്രക്ക് തടസ്സമായി രൂപപ്പെട്ട കുഴികൾ നഗരസഭയുടെ നേതൃത്വത്തിൽ കോൺഗ്രീറ്റ് ചെയ്ത് അടച്ചു. 
മാനന്തവാടി മൈസൂർ റോഡിലെ കല്ലാട്ട് മാളിന്റെ മുൻവശം, ഗാന്ധി പാർക്കിലെ തലശേരി റോഡ് ഭാഗം, കോഴിക്കോട് റോഡ്, എൽ എഫ് യു പി സ്കൂൾ മുൻവശം എന്നിവിടങ്ങളിലാണ് നഗരസഭയുടെ നേതൃത്വത്തിൽ റോഡിലെ കുഴുകളിൽ കോൺക്രീറ്റ് ചെയ്ത് അടച്ചത്. മാനന്തവാടി ടൗണിലെ റോഡിന്റെ ശോചനീയനാസ്ഥയിൽ പി ഡബ്ള്യു ഡി അധികൃതരുടെ അനാസ്ഥക്കെതിരെ മാനന്തവാടി പൗര സമൂഹത്തിന്റെ നേതൃത്വത്തിൽ  സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ പ്രതിക്ഷേധം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം കല്ലാട്ട് മാളിന്റെ മുൻവശമുള്ള റോഡിലെ വലിയ ഗർത്തം പി ഡബ്ല്യൂ ഡി അധികൃതർ കല്ലിട്ടു നികത്തിയിരുന്നു, ടാർ ഉപയോഗിക്കാതെ വെറും കല്ല് മാത്രം പാകി പാച്ച് വർക്ക് ചെയ്‌തെങ്കിലും ഇത് വാഹനം ഓടിത്തുടങ്ങിയുയപ്പോൾ വീണ്ടും ഇളകിപ്പോയി. ഇതേ തുടർന്നാണ് മാനന്തവാടി പൗരസമൂഹത്തിന്റെ വാട്സ് ആപ് കൂട്ടായ്മകളിൽ അധികൃതരുടെ പ്രവര്തിക്കെതിരെ വ്യാപക പ്രതിക്ഷേധം ഉയർന്നത്, 
ഇന്ന് രാവിലെ സ്ഥലത്തെത്തിയ നഗരസഭാ വൈ ചെയർമാന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി അംഗങ്ങൾ പി ഡബ്ല്യൂ ഡി പാച്ച് വർക്ക് ചെയ്ത ഭാഗങ്ങൾ പരിശോദിച്ച് പ്രവർത്തിയിൽ കെടുകാര്യസ്ഥത നേരിട്ട് മനസിലാക്കി. തുടർന്ന് മുനിസിപ്പാലിറ്റിയിലെ നേതൃത്വത്തിൽ നഗരത്തിലെ എല്ലാ ഭാഗങ്ങളിലേയും കുഴികൾ കോൺഗ്രീറ്റ് ചെയ്തത് അടക്കാൻ നിർദ്ദേശം നൽകിയത്. ഇതോടെ മണാനന്തവാടി ടൗണിലെ നടുവൊടിഞ്ഞ യാത്രക്ക് ഒരു പരിധി വരെ പരിഹാരമായി. 
നഗരസഭാ വൈ ചെയർമാൻ ജേക്കബ് സെബാസ്റ്റിയൻ. സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ, പി വി എസ് മൂസ്സ. പി വി ജോർജ്, സിന്ധു സെബാസ്റ്റിയൻ,ലേഖ രാജീവൻ,പി ഷംസു ബാബു പുളിക്കൽ. പി എം ബെന്നി എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *