സഹകരണ ബാങ്ക് ഭരണസമിതികളെ അട്ടിമറിക്കാന്‍ സി.പി.എം നീക്കമെന്ന്
സഹകരണ ബാങ്ക് ഭരണസമിതികളെ അട്ടിമറിക്കാന്‍ സിപിഎം നീക്കമെന്ന്
കല്‍പ്പറ്റ: യുഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ഭരണസമിതികളെ സഹകരണ വകുപ്പ് ജീവനക്കാരിലെ ആജ്ഞാനുവര്‍ത്തികളെ ഉപയോഗപ്പെടുത്തി അട്ടിമറിക്കാനും പിന്‍വാതിലിലൂടെ അധികാരം പിടിച്ചെടുക്കാനും സി.പി.എം നീക്കം നടത്തുന്നതായി സഹകരണ ജനാധിപത്യവേദി ജില്ലാ കണ്‍വന്‍ഷന്‍ ആരോപിച്ചു.
ജില്ലയിലെ പ്രൈമറി ബാങ്കുകളുടെ ഭരണം കൈപ്പിടിയില്‍ ഒതുക്കുകയാണ് സിപിഎം ലക്ഷ്യം. യുഡിഎഫ് ഭരണത്തിലുള്ള ബാങ്ക് ഭരണസമിതികള്‍ക്കെതിരെ അന്വേഷണത്തിനും നടപടിക്കും ഉതകുന്ന വിധത്തില്‍ ആജ്ഞാനുവര്‍ത്തികളെ വച്ച് ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് കണ്‍വന്‍ഷന്‍ കുറ്റപ്പെടുത്തി.
സിപിഎം കുതന്ത്രങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ തീരുമാനിച്ചു. പ്രസിഡന്റ് പി.വി. ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ഏബ്രഹാം, കെ.കെ. വിശ്വനാഥന്‍, കെ.കെ. ഗോപിനാഥന്‍, എന്‍.കെ. വര്‍ഗീസ്, സി. അബ്ദുല്‍ അഷ്‌റഫ്, എം.എസ്. വിശ്വനാഥന്‍, എന്‍.എം. വിജയന്‍, ആര്‍.പി. ശിവദാസ്, എ. പ്രഭാകരന്‍, മംഗലശേരി മാധവന്‍, ഗോകുല്‍ദാസ് കോട്ടയില്‍, കെ.ജെ. പൈലി, ടി.എം. ജോര്‍ജ്, വി.എം. പൗലോസ്, കെ.എ. ഉമ്മര്‍, രാധാകൃഷ്ണന്‍, സുരേഷ്ബാബു, മുണ്ടയ്ക്കല്‍ ജോര്‍ജ്, ഗീരീഷ് കല്‍പ്പറ്റ, ശ്രീധരന്‍, ഒ.വി. അപ്പച്ചന്‍, എ.പി. കുര്യാക്കോസ്, തുരുത്തിയില്‍ ബേബി എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply