April 24, 2024

മൊഞ്ചത്തിമാരെ കാണാൻ ജനസാഗരം; അർധരാത്രിയും കണിയാരത്ത് ഒപ്പനതാളം

0
Img 20221208 Wa00432.jpg
മാനന്തവാടി:കലോത്സവ നഗരിയുടെ പ്രധാനവേദിയെ ജനസാഗരത്തിൽ മുക്കി ഒപ്പന മൽസരം. രാത്രി ഏറെ വൈകിയാണ് മൽസരങ്ങൾ തീർന്നതെങ്കിലും കാണികളുടെ പങ്കാളിത്തതിന് ഒരു കുറവും വന്നില്ല.യു പി, എച്ച് എസ്, എച്ച്.എസ്.എസ് വിഭാഗം ഒപ്പന മത്സരങ്ങളാണ് രാത്രി വൈകിയും വേദി ഒന്ന് വല്ലിയിൽ നടന്നത്. ഉദ്‌ഘാടന ചടങ്ങിന് ശേഷം രാത്രി 8.30 ന് തുടങ്ങിയ ഒപ്പന മൽസരം അർദ്ധരാത്രിവരെ നീണ്ടു. പ്രധാനവേദി കാണികളാൽ നിറഞ്ഞു. അരങ്ങിൽ തകർക്കുന്ന സുന്ദരികളുടെ താളത്തിൽ നൂറ് കണക്കിന് ആസ്വാദകരും ഒത്തുചേർന്നു.ഒപ്പന എന്തുകൊണ്ടാണ് കലോൽസവത്തിലെ ഏറ്റവും ജനപ്രിയ ഇനമായത് എന്ന ചോദ്യത്തിന്റെ മറുപടിയായിരുന്നു മൽസരാർഥികളുടെ പ്രകടനം.എച്ച് എസ് വിഭാഗത്തിൽ ഡബ്ള്യുഒഎച്ച്എസ്എസ് പിണങ്ങോടും , യു പി , എച്ച്എസ്എസ് വിഭാഗങ്ങളിൽ ഡബ്ള്യുവിഎച്ച്എസ്എസ് മുട്ടിലും ഒന്നാം സ്ഥാനം നേടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *