August 11, 2026

സിവിൽ സർവ്വീസ് ഓറിയന്റേഷൻ സെമിനാർ 12-ന് കൽപ്പറ്റിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയിലെ വിദ്യാർത്ഥികൾക്കിടയിൽ  സി വിൽ സർവീസ്  അവബോധം വളർത്തിയെടുക്കുന്നതിന്  കോഴിക്കോട് സമ്മിറ്റ്  ഐ.എ.എസ് അക്കാദമിയുടെ നേതൃത്വത്തിൽ  സിവിൽ സർവ്വീസ്  ഓറിയന്റേഷൻ പരിപാടി   നടത്തുമെന്ന്  ഭാരവാഹികൾ  കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 12-ന്  രാവിലെ പത്ത് മണി മുതൽ കൽപ്പറ്റ സിവിൽ സ്റ്റേഷന് സമീപത്തെ എം.ജി.ടി. ഓഡിറ്റോറിയത്തിലാണ് സെമിനാർ .ജില്ലാ കലക്ടർ എ.ആർ. അജയ് കുമാർ ഉദ്ഘാടനം ചെയ്യും. എ ഡ്രീം ടു ഐ.എ.എസ്. എന്ന വിഷയത്തിൽ ദേവസ്വം ബോർഡ് ഓഡിറ്റർ ഷിജു അലോകനും  കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മത്സര പരീക്ഷകളെ കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും സുരേഷ് ബാബു കായക്കുളവും ക്ലാസ്സെടുക്കും.
    സിവിൽ സർവ്വീസിൽ തൽപ്പരരായ പഠനത്തിൽ സമർത്ഥരായ വിദ്യാർത്ഥികൾക്ക്  സ്കോളർഷിപ്പ് നൽകുമെന്നും ഇവർ പറഞ്ഞു. പത്രസമ്മേളനത്തിൽ  ഷഹബാസ് എ.ബി. , സെബിൻ ബേബി, അബി ഉക്കാഷ് എന്നിവർ പങ്കെടുത്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *