ബത്തേരിയിൽ ഓംനി വാനും ലോറിയും കൂട്ടിയിടിച്ചു: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്.
സുല്‍ത്താന്‍ ബത്തേരി :ബീനാച്ചി മന്തൻകൊല്ലിയ്ക്ക് സമീപം വാഹാനപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ചീരാല്‍ കൊഴുവണ പുത്തന്‍പുരയ്ക്കല്‍ റെജി (32),റെജിയുടെ ഭാര്യ അഞ്ജു (24),മകള്‍ അദ്വൈത (3) എന്നിവര്‍ക്കാണ് പരിക്കേറ്റത് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബിനാച്ചി-മാനാന്തവാടി റോഡില്‍ മന്തന്‍ കൊല്ലിക്ക് സമീപം ഇറക്കത്തില്‍ വെച്ച് ഇന്ന് രാവിലെ എട്ട് മണിയൊടെയാണ് അപകടം.റെജിയും കുടുംബവും സഞ്ചരിച്ച ഓംനി വാനും എതിരെ വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.പരിക്കേറ്റ ഇവരെ ആദ്യം ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.





Leave a Reply