April 25, 2024

ജീവനെടുത്ത് ചുരം ഗതാഗതക്കുരുക്ക്

0
Img 20230102 Wa0010.jpg
പുൽപ്പള്ളി : വയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക്   ദിനംപ്രതി വർദ്ധിച്ച് വരുന്നതല്ലാതെ അതിന് ഒരു പരിഹാരവും അധികൃതർ സ്വീകരിക്കുന്നില്ല. അവധിക്കാലമായതിനാൽ ചുരം വഴിയുള്ള സഞ്ചാരികളുടെ  കുത്തൊഴുക്കും ഗതാഗത തടസം സൃഷ്ടിക്കുന്നതിൽ ചെറിയ പങ്കോന്നും അല്ല.  ബദൽ പാതയെന്ന  വയനാട്ടുകാരുടെ സ്വപ്നത്തിന് മുറവിളി കൂട്ടിട്ട് നാളുകളേറുന്നു. ഗതാഗതകുരുക്കിൽ പെട്ട് കിടക്കേണ്ടിവരുന്ന സഞ്ചാരികൾക്കപ്പുറം രോഗികളുമായി പോകുന്ന ആംബുലൻസുകൾക്ക്  മോർച്ചറിയാകേണ്ടി വരുന്നുവെന്നത് യാഥാര്‍ഥ്യമാണ്. കഴിഞ്ഞ ദിവസം  തെങ്ങ് ദേഹത്തുവീണ് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ   ചുരത്തിലെ ഗതാഗതക്കുരുക്കിൽ പെട്ട് മരിച്ച രാജൻ   ഗതാഗതക്കുരുകിന് ഒരു  രക്തസാക്ഷിയായിമാറി.  ഏറെനേരം ശ്രമിച്ചെങ്കിലും ഗതാഗതക്കുരുക്ക് മറികടന്ന് ആംബുലന്‍സിന് പോകാനായില്ലെന്ന് മാത്രമല്ല  ഗതാഗതനിയന്ത്രണത്തിനായി പോലീസ് സ്ഥലത്തുണ്ടായിരുന്നില്ലെന്നും രാജന്റെ ബന്ധുക്കൾ പറയുന്നു.കൃത്യ സമയത്ത് രോഗിയുമായി വന്ന ആംബുലൻസിന് കോഴിക്കോട്  മെഡിക്കൽ കോളേജിൽ എത്താൻ സാധിച്ചിരുന്നുവെങ്കിൽ പുൽപ്പള്ളികാരൻ രാജൻ ഇന്ന്  പുതു ജീവിത തുടിപ്പുമായി നമുക്കിടയിൽ കഴിയുമായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *