March 29, 2024

മുട്ടിൽ എ.ബി.സി.ഡി ക്യാമ്പ് സമാപിച്ചു:2243 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി

0
Img 20230107 Wa00052.jpg
മുട്ടിൽ: മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു.
കുട്ടമംഗലം മുസ്ലീം ഓർഫനേജ് ദുഅ ഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ 2232 പേര്‍ക്ക് ആധികാരിക രേഖകള്‍ നല്‍കി. 
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ആർ. മണിലാൽ മുഖ്യ പ്രഭാഷണം നടത്തി. കുട്ടമംഗലം ദുഅ ഹാൾ സൗജന്യമായി നൽകിയതിന് ഡബ്ല്യു.എം.ഒ ചീഫ് ചൈൽഡ് വെൽഫയർ ഓഫീസർ ഐഷ നൗറിന് സബ് കളക്ടർ ആർ. ശ്രീലക്ഷ്മി സ്നേഹോപഹാരം നൽകി.
1216 ആധാര്‍ കാര്‍ഡുകള്‍, 661 റേഷന്‍ കാര്‍ഡുകള്‍, 1123 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 322 ബാങ്ക് അക്കൗണ്ടുകൾ, 145 ആരോഗ്യ ഇന്‍ഷുറന്‍സ് കാർഡുകൾ, 892 ഡിജിലോക്കർ എന്നിവയ്ക്ക് പുറമെ മറ്റ് രേഖകള്‍ ഉൾപ്പെടെ 6276 സേവനങ്ങൾ ക്യാമ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി.
ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവിൽ സപ്ലൈസ് വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, മുട്ടിൽ ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്, നഷ്ടപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നത് തുടങ്ങിയ രേഖകളാണ് ക്യാമ്പിലെ സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കിയത്. 
 കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ, മുട്ടിൽ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ യാക്കൂബ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേരി സിറിയക്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ സുധാകരൻ, മെമ്പർമാരായ അഷറഫ് ചിറക്കൽ, കെ.എ കുഞ്ഞമ്മദ് കുട്ടി, ഇ.കെ വിജയലക്ഷ്മി, എ.എൻ ഷൈലജ, ബിന്ദു മോഹനൻ, ശ്രീദേവി ബാബു, പി.കെ സജീവ്, കെ.എസ് സുമ, കെ. ആയിഷ, രാജി, ബി. മുഹമ്മദ് ബഷീർ, ലീന സി. നായർ, ഷീബ വേണുഗോപാൽ, പി.എം സന്തോഷ് കുമാർ, ബീന മാത്യു, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ ഇ.ആർ സന്തോഷ് കുമാർ, ജില്ലാ പ്രോജകട് മാനേജർ ജെറിൻ സി. ബോബൻ, അക്ഷയ ജില്ലാ കോർഡിനേറ്റർ ജിൻസി ജോസഫ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ കെ.എസ് സുനിൽ, സി.ഡി.എസ്. ചെയർപേഴ്സൺ ബീന മാത്യു തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *