March 28, 2024

മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധമാർച്ച് നടത്തി

0
Img 20230113 192329.jpg
മാനന്തവാടി :സാധാരണക്കാരുടെ ജീവന് പുല്ലുവില കൽപിക്കുന്ന സർക്കാർ നിലപാട് ഖേദകരമെന്ന്
ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട്എം പി നവാസ്.
പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജിൽ നിന്ന് രോഗികളെ താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നത് മാനന്തവാടിയിൽ പതിവ് കാഴ്ചയാണ്. കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ തോമസിന് മതിയായ ചികിത്സ നൽകിയില്ല എന്ന് മാത്രമല്ല
റഫർ ചെയ്യുമ്പോൾ ഐ സി യു ആംബുലൻസ്
നൽകാൻ പോലും ആരോഗ്യ വകുപ്പ് തയ്യാറായില്ല.
ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ആരോഗ്യ വകുപ്പ് ഉദ്ധ്യോഗസ്ഥരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം
യൂത്ത് ലീഗ് ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ യൂത്ത്ലീഗ് പ്രസിഡണ്ട് പറഞ്ഞു.
മാർച്ചിൽ നിയോജക മണ്ഡലം പ്രസിഡണ്ട് ഹാരിസ് കാട്ടിക്കുളം അദ്ധ്യക്ഷത വഹിച്ചു. ഷൗക്കത്തലി മാസ്റ്റർ, ശിഹാബ് മലബാർ,അസീസ് വെള്ളമുണ്ട,
കബീർ മാനന്തവാടി, പി വി എസ് മൂസ, സി കുഞ്ഞബ്ദുള്ള, മുസ്തഫ തയ്യുള്ളതിൽ, ജലീൽ പടയൻ, ഇബ്രാഹിം സി എച്ച്, മോയി കട്ടയാട്,
ശിഹാബ് അയാത്ത്, റഹീം അത്തിലൻ,
ജബ്ബാർ സിപി, നൗഷാദ് തോൽപ്പെട്ടി,
സിദ്ധീഖ് ഇ വി, ഷനൂദ് വി, ഷാനു എസ് ടി യു,
അബൂട്ടി പുലിക്കാട്, സലാം ഫൈസി,
അനസ് ബിസ്മി, ആസിഫ് തമ്മട്ടാൻ, ശിഹാബ് തമ്മട്ടാൻ, നാസർ സാവാൻ, അഫ്സൽ ഷാൻ,
റിയാസ് പാണ്ടിക്കടവ്, ജസൽ പാണ്ടിക്കടവ്,
തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *