March 29, 2024

ഇ.കെ.മാധവൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

0
Img 20230115 Wa00502.jpg
മാനന്തവാടി :വയനാട്ടിലെ മുതിർന്ന സോഷ്യലിസ്റ്റ് നേതാവും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന ഇ.കെ.മാധവൻ്റെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിലും മാനന്തവാടി പഴശ്ശി ഗ്രന്ഥാലയവും ചേർന്ന് സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ഉദ്‌ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻറ് സെക്രട്ടറി എ.വി.മാത്യു അധ്യക്ഷനായിരുന്നു. ഡോ. പി.നാരായണൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. “മാറുന്ന വായന മലയാള നോവൽ സാഹിത്യത്തിൽ ” എന്ന വിഷയത്തിൽ മാനന്തവാടി ഗവ.കോളേജ് മലയാളം വിഭാഗം മേധാവി ഡോ.കെ.രമേശൻ പ്രഭാഷണം നടത്തി. താലൂക്കിലെ മികച്ച ഗ്രന്ഥാലയത്തിനുള്ള ഇ.കെ.മാധവൻ സ്മാരക പുരസ്കാരം കാവണക്കുന്ന് അക്ഷര ജ്യോതി വായനശാലക്ക് സമ്മാനിച്ചു. ഇ.കെ. മാധവൻ്റെ കുടുംബം പഴശ്ശി ഗ്രന്ഥാലയത്തിനും അക്ഷരജ്യോതിക്കും  വാങ്ങി നൽകിയ പുസ്തകങ്ങളുടെ കൈമാറ്റവും ചടങ്ങിൽ വച്ചു നടന്നു.
അഞ്ചാമത് ഇ.കെ.മാധവൻ സ്മാരക പ്രഭാഷണം ഓൺലൈനായി നടന്നു. ഫെഡറലിസം നേരിടുന്ന വെല്ലുവിളികളും ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ' ഭാവിയും, എന്ന വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹ്വ മൊയിത്ര എം പി സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *