April 18, 2024

ഊരരങ്ങ് നാടിന്റെ ഉത്സവമായി

0
Img 20230120 Wa00542.jpg
   കൽപ്പറ്റ : തുടി കൊട്ടി കയറിയ താളത്തിനൊപ്പം ഗോത്ര നൃത്ത ചുവടുകൾ താളാത്മകതയോടെ നിർമല എൽ.പി.എസ്. ആലാറ്റിലിന്റെ അങ്കണത്തിൽ അരങ്ങേറിയപ്പോൾ ആലാറ്റിൽ ജനതയുടെ മനസ്സും ഗോത്ര താളത്തിനൊപ്പം ചുവടുവെച്ചു. നാളിതുവരെ കേട്ട് കേൾവി മാത്രം ഉണ്ടായിരുന്ന ഗദ്ദിക, കമ്പളനാട്ടി, തുടി, വട്ടക്കളി തുടങ്ങിയ ഗോത്ര കലകൾ കുട്ടികളുടെയും രക്ഷിതാക്കളുടെയും മനസ്സിൽ ആസ്വാദനത്തിന്റെ മറ്റൊരു ലോകം തന്നെ സൃഷ്ടിച്ചു. കാട്ടുതേൻ, മുളയുൽപന്നങ്ങൾ, ചിരട്ടതവി തുടങ്ങിയവയുടെ പ്രദർശനവും വിപണനവും ഊരരങ്ങിനെ മികവുറ്റതാക്കി. കൂടാതെ കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും ഊരരങ്ങിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ജനപിന്തുണയോടെ നടത്തിയ “ഊരരങ്ങ്” വൻ വിജയമായിരുന്നു. പ്രസ്തുത പരിപാടിക്ക് സ്വാഗതം ആശംസിച്ചത് സ്കൂൾ മാനേജർ ഫാദർ തോമസ് പ്ലാശനാൽ ആയിരുന്നു. ഇരുപത്തിരണ്ടാം വാർഡ് മെമ്പർ  ഷിജി ഷാജി അധ്യക്ഷൻ ആവുകയും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  റോസമ്മ ബേബി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ബിപിസി അനൂപ് കുമാർ,ടിഇഒ സുരേഷ് എം ആർ, ഇരുപത്തിയൊന്നാം വാർഡ് മെമ്പർ  ശ്രീലത കൃഷ്ണൻ, സ്കൂൾ ഹെഡ്മാസ്ട്രസ്  മേരി മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും പിടിഎ പ്രസിഡന്റ്  സോണി മാളിയേക്കൽ നന്ദി അർപ്പിക്കുകയും ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *