April 20, 2024

കർഷക മരണം കൊലക്കുറ്റത്തിന് കേസ്സെടുക്കണം :കർഷക കോൺഗ്രസ്

0
Img 20230201 Wa00342.jpg

പുൽപ്പള്ളി:- സുൽത്താൻബത്തേരി കാർഷിക വികസന ബാങ്ക് ഉദ്യോഗസ്ഥരുടെ ജപ്തി ഭീഷണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്യാൻ ഇടവന്ന സംഭവത്തിൽ ബാങ്ക് അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കർഷക കോൺഗ്രസ് പുൽപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ബാങ്ക് ഉദ്യോഗസ്ഥർ ഭരണസമിതിയുടെ നിർദ്ദേശപ്രകാരം വക്കീൽ സഹിതം വീടുകളിൽ എത്തി ജപ്തി ഭീഷണി മുഴക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. ആത്മഹത്യ ചെയ്ത കൃഷ്ണൻകുട്ടിയുടെ വീട്ടിലും ഇതേ സംഘം എത്തി ജപ്തി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി കുടുംബാംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.കൃഷി മുഴുവൻ നശിച്ചു നിത്യവൃത്തിക്ക് പോലും വക കണ്ടെത്താൻ ആവാതെ ഈ കർഷകൻ അടുത്തനാൾവരെ ലോട്ടറി വിൽപ്പനയിലായിരുന്നു . ഇതിനിടയിൽ ഈ കർഷകന് ക്യാൻസർ രോഗം കൂടി ബാധിച്ചിരുന്നു. ഈ ദുരവസ്ഥയിലായിരന്ന കർഷകനോട് യാതൊരുവിധ മാനുഷി  
ക പരിഗണനയും കാണിക്കാതെ ജപ്തി ഭീഷണി മുഴക്കിയത് അത്യന്തം മനുഷ്യത്വരഹിതമായ നടപടിയാണ് .കർഷകരെ ഭീഷണിപ്പെടുത്തുന്ന ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ സമൂഹ മനസാക്ഷി ഉയരണം.ബഫർസോൺ , വന്യമൃഗ ശല്യം, പ്രതികൂല കാലാവസ്ഥ തുടങ്ങിയ നിരവധി കാരണങ്ങളാൽ കഷ്ടത അനുഭവിക്കുന്ന കർഷക ജനതയുടെ പ്രതിനിധിയാണ് കൃഷ്ണൻകുട്ടി .ഈ സാഹചര്യത്തിൽ കർഷകരെ രക്ഷിക്കുവാൻ കാർഷിക കടാശ്വാസ കമ്മീഷന്റെ ശക്തമായ ഇടപെടൽ ആവശ്യമാണ്. മനുഷ്യാവകാശ കമ്മീഷൻ ഇക്കാര്യത്തിൽ ഇടപെടണം -കമ്മറ്റി ആവശ്യപ്പെട്ടു.മരണപ്പെട്ട കൃഷ്ണൻകുട്ടിയുടെ ഭവനത്തിൽ എത്തി കർഷക കോൺഗ്രസ് നേതാക്കൾ ബന്ധുക്കളെ ആശ്വസിപ്പിക്കുകയും,ബാങ്കിനെതിരെ ഉള്ള നടപടികൾക്ക് കർഷക കോൺഗ്രസ് മുൻനിരയിൽ ഉണ്ടാവുമെന്നും ഉറപ്പു നൽകി.മണ്ഡലം പ്രസിഡൻറ് ആന്റണി ചോലിക്കര അധ്യക്ഷത വഹിച്ചു .സംസ്ഥാന സെക്രട്ടറി വി .ടി .തോമസ്, ജില്ലാ വൈസ് പ്രസിഡൻറ് ടോമി തേക്കുമല, ബ്ലോക്ക് പ്രസിഡൻറ് വിജയൻ തോപ്രാംകുടി ,ചന്ദ്രൻ കുറുമുള്ളാനിക്കൽ എന്നിവർ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *