March 28, 2024

പ്രാര്‍ത്ഥനാ യജ്ഞം നടത്തി മഹിളാ കോണ്‍ഗ്രസ്

0
Img 20230207 193511.jpg
കല്‍പ്പറ്റ:- വീട്ടമ്മമാരെ സാരമായി ബാധിക്കുന്ന സംസ്ഥാന ബഡ്ജറ്റിനെതിരെ വ്യത്യസ്ത സമരവുമായി മഹിളാ കോണ്‍ഗ്രസ്. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുമ്പില്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തി പ്രതിഷേധിച്ചു.മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എന്‍. ബാലഗോപാലിനും സത് ബുദ്ധി തോന്നണെ എന്ന പ്രാര്‍ത്ഥനാ ഗാനം ആലപിച്ചാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തിയത്. വിലക്കയറ്റം സൃഷ്ടിക്കുന്ന ബഡ്ജറ്റ് ഏറെ ബാധിക്കുന്നത് വീട്ടമ്മമാരെയാണന്നും അതിന്നാല്‍ രാഷ്ട്രീയത്തിനതീതമായി എല്ലാ സ്ത്രീകളും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രക്ഷോഭത്തില്‍ അണിനിരക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത മുന്‍ മന്ത്രി എഐസിസി മെംബര്‍ പി.കെ. ജയലക്ഷ്മി പറഞ്ഞു. ജനദ്രോഹ ബഡ്ജറ്റിനെതിരെയുള്ള തുടര്‍സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുമെന്നും അവര്‍ പറഞ്ഞു.മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു.ധനമന്ത്രി ബാലഗോപാലന്‍ നിയമസഭയില്‍ നടത്തിയ ബഡ്ജറ്റനെതിരെ തിരുത്തി പ്രഖ്യാപനം നടത്തണം എന്ന് ആവശ്യപെട്ടുകൊണ്ടും വിട്ടീമ്മ മാരെ കണ്ണിര് കുടിപ്പിക്കുന്ന ബഡ്ജറ്റിലെ തീരുമാനങ്ങള്‍ തിരുത്തി ഇല്ലങ്കില്‍ സമരത്തിന്റെ രൂപം മാരുമെന്നും മഹിള കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. കല്‍പ്പറ്റ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.അജിത, ഡി. പി രാജശേഖരന്‍, പി. ശോഭനാക്കുമാരി, ലിസി സാബു, ജിനി തോമസ്, ഉഷ വിജയന്‍, ബീന ജോസ്, ആയിഷപള്ളിയാല്‍,ശ്രീജ ബാബു, സുധ, ബി. ,ഐ. ബി മൂണാളിനി, സിബി എസ് ,ഇ.വിഅബ്രാഹം മാസ്റ്റര്‍, ഇ ലതിക , ഇ ഷൈജി എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *