വൻപയർ കൃഷിയിൽ ക്ലസ്റ്റർ അടിസ്ഥാനത്തിൽ മുൻനിര പ്രദർശനവും പരിശീലനവും

കൽപ്പറ്റ :വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എർളോട്ടുക്കുന്ന് പാടശേഖര സമിതിയിൽ വച്ച് നടത്തി. 130 കിലോഗ്രാം വി ബി എൻ -3 ഇനം പയർ വിത്തും, 60 കിലോഗ്രാം സ്യൂഡോമോണാസും, സമ്പൂർണ മൈക്രോ ന്യൂട്രിയൻറ് മിശ്രിതവും, ജീവാണുവളമായ റൈസോബിയവും കർഷകർക്കായി വിതരണം ചെയ്തു.
പരിപാടിയിൽ കെവി കെ വയനാട് പ്രോഗ്രാം കോർഡിനേറ്റർ ഡോ. സഫിയ എൻ ഇ, അഗ്രോണോമി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇന്ദുലേഖ വി പി, റിസർച്ച് അസിസ്റ്റന്റ് അമൽ പ്രസാദ്, നൂൽപ്പുഴ കൃഷി അസിസ്റ്റന്റ് സുബ്രമണ്യൻ, പ്രമുഖ കർഷകൻ പൗലോസ് എർളോട്ടുക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.



Leave a Reply