April 29, 2026

തവിഞ്ഞാലിൽ കൃഷി കല്യാൺ അഭിയാൻ കാർഷിക സെമിനാർ നടത്തി.

0
IMG_20180622_183025
By ന്യൂസ് വയനാട് ബ്യൂറോ

തവിഞ്ഞാലിൽ കൃഷി കല്യാൺ അഭിയാൻ കാർഷിക സെമിനാർ നടത്തി.

മാനന്തവാടി:   കേന്ദ്ര കൃഷി മന്ത്രാലയം പ്രത്യേക പരിഗണനാ ജില്ലയായി തിരഞ്ഞെടുത്ത വയനാട് ജില്ലയിൽ നടപ്പാക്കുന്ന കൃഷി കല്യാൺ അഭിയാൻ തവിഞ്ഞാൽ പഞ്ചായത്തിൽ വാഴകൃഷിയെ കുറിച്ച് കാർഷിക സെമിനാർ നടത്തി.വയനാട് ജില്ലയിലെ കൃഷി അനുബന്ധ പ്രവർത്തനങ്ങൾ കേരള കാർഷിക സർവ്വകലാശാലക്ക് കീഴിലെ അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രമാണ് ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ്  തവിഞ്ഞാൽ കൃഷിഭവനുമായി സഹകരിച്ച് സെമിനാർ നടത്തിയത്.പരിപാടി തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അനീഷാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്യാമാ മുരളീധരൻ അധ്യക്ഷത വഹിച്ചു. വാഴകൃഷിയെ കുറിച്ച് കൃഷി അസിസ്റ്റൻറ്  ഡയറക്ടർ അനിതയും കൃഷി കല്യാൺ അഭിയാൻ പദ്ധതിയെ കുറിച്ച്

ആത്മ പ്രൊജക്ട് ഡയറക്ടർ  ആശാ രവിയും ക്ലാസ്സെടുത്തു. തവിഞ്ഞാൽ കൃഷി ഓഫീസർ കെ.ജി. സുനിൽ മുഖ്യ പ്രഭാഷണം നടത്തി.

 2022 ഓട് കൂടി  ജില്ലയിലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്നതാണ് കൃഷി കല്യാൺ അഭിയാൻ പദ്ധതിയുടെ ലക്ഷ്യം.ഇതിന്റെ ഭാഗമായി ജൂൺ ഒന്ന് മുതൽ ജൂലൈ 31 വരെയുള്ള രണ്ട് മാസക്കാലയളവിൽ  വിവിധ പരിപാടികൾ നടത്തും. 

    നൂതന കാർഷിക സാങ്കേതിക വിദ്യകൾ, അനുബന്ധ പദ്ധതികൾ എന്നിവയെക്കുറിച്ച് കർഷകർക്ക് അവബോധം നൽകും. കൃഷി വകുപ്പ് , മണ്ണ് സംരംക്ഷണ വകുപ്പ് , മൃഗ സംരംക്ഷണ വകുപ്പ് , ആത്മ എന്നിവയുമായി സഹകരിച്ച്  പത്തിന കർമ്മ പദ്ധതി കാർഷിക അനുബന്ധ മേഖലയിൽ നടപ്പാക്കും. 
      വയനാട് ജില്ലയിലെ നാല് ബ്ലോക്കുകളിൽ ഓരോ പഞ്ചായത്തിലെ തിരഞ്ഞെടുത്ത ഗ്രാമങ്ങളിൽ  വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും. 
      . അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.. എൻ.ഇ. സഫിയയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും പരിപാടികൾ നടന്നു വരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *