April 26, 2024

പി.എം കിസാൻ ഗഡു വിതരണം

0
വയനാട് ജില്ലയിലെ പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾക്ക് പതിമൂന്നാമത് ഗഡു ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ട് ആധാർ സീഡിംഗ്, ഇ കെവൈസി, പി.എഫ് എം എസ് ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫറിന് അക്കൗണ്ട് സജ്ജീകരിക്കുക എന്നിവ ഫെബ്രുവരി 20ന് മുൻപായി പൂർത്തീകരിക്കണം. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്ക്, ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങി,   പി എം കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കളാകാമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
ഇതിനായി കൃഷിഭവനുമായോ പോസ്റ്റ് ഓഫീസുമായോ ഗുണഭോക്താക്കൾ ബന്ധപ്പെടേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *