March 29, 2024

വഴി തുറക്കൂ നാടിനെ രക്ഷിക്കൂ :ക്യാമ്പയിനുമായി സ്ക്കൂൾ വിദ്യാർത്ഥിൾ

0
Img 20230304 145446.jpg
പടിഞ്ഞാറത്തറ :വഴി തുറക്കൂ നാടിനെ രക്ഷിക്കൂ എന്ന ക്യാമ്പയിനുമായി സ്ക്കൂൾ വിദ്യാർത്ഥികളും രംഗത്ത് . പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ പാത യാഥാത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ കർമ്മ സമിതിയുടെ നേത്യത്വത്തിൽ നടന്നു വരുന്ന റിലേ സമരത്തിനും , നിയമ പോരാട്ടങ്ങൾക്കും പിന്തുണയുമായി വയനാട് ജില്ലയിലെ വിവിധ സ്ക്കൂളുകളിൽ നിന്നുള്ള കുട്ടികളും. പാത നൽകൂ നാടിനെ രക്ഷിയ്ക്കൂ എന്ന ക്യാമ്പയിനിലൂടെ ഇന്ത്യൻ പ്രസിഡണ്ട് , പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, എം.പി രാഹുൽ ഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്ക് പോസ്റ്റൽ കാർഡുകൾ അയച്ചു ക്കൊണ്ടാണ് കുട്ടികൾ കർമ്മ സമിതിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. വിവിധ സ്ക്കൂളുകളിലെ പി ടി എ , അധ്യാപകർ, മാനേജ്മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് പോസ്റ്റൽ കാർഡ് യജ്ഞം സംഘടിപ്പിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *