March 28, 2024

വിദ്യാർഥികൾക്ക് പഠനയാത്രയൊരുക്കി ബത്തേരി നഗരസഭ

0
20230321 094216.jpg
ബത്തേരി : പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികൾക്ക് പഠനയാത്രയൊരുക്കി ബത്തേരി നഗരസഭ. മത്സരപരീക്ഷാശേഷി വർധിപ്പിക്കുന്നതിനായി ബത്തേരി നഗരസഭ നടപ്പാക്കുന്ന ‘ഫ്ലൈ ഹൈ’ പദ്ധതിയിലുൾപ്പെട്ട വിദ്യാർഥികൾക്കാണ് പഠനയാത്ര സംഘടിപ്പിച്ചത്. കോഴിക്കോട് എൻ.ഐ.ടി., ഐ.ഐ.എം., മെഡിക്കൽ കോളേജ് എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളും നക്ഷത്ര ബംഗ്ലാവ്, കടൽത്തീരം എന്നിവിടങ്ങൾ സന്ദർശിച്ചു. തുടർന്ന് തീവണ്ടിയാത്രയും നടത്തി. 87 കുട്ടികളാണ് പഠനയാത്രയിൽ പങ്കെടുത്തത്.എൻ.ഐ.ടി.യിലെത്തിയ വിദ്യാർഥികൾക്കൊപ്പം പബ്ലിക് റിലേഷൻ ഓഫീസർ പി.എം. അജയ്, രജിസ്ട്രാർ കെ. പ്രസാദ്, അധ്യാപകരായ ഡോ. അബ്ദുൽ നസീം, പ്രൊഫ. ജി. അമ്പിളി എന്നിവർരണ്ട് മണിക്കൂറോളം ചെലവഴിച്ചു.
നാല് മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്നവരിൽനിന്ന്‌ പ്രതിഭാ നിർണയപരീക്ഷയിലൂടെ തിരഞ്ഞെടുത്ത 100 വിദ്യാർഥികൾക്കാണ് പദ്ധതിയിലൂടെ 120 മണിക്കൂർ പരിശീലനം നൽകുന്നത്.
എൽ.എസ്.എസ്., യു.എസ്.എസ്., എൻ.എം.എം.എസ്., സൈനിക സ്കൂൾ, നവോദയ തുടങ്ങിയ പരീക്ഷകൾക്കുവേണ്ടി ഭാഷ, ഗണിതം, പൊതുവിജ്ഞാനം, ശാസ്ത്രം, മെന്റൽ എബിലിറ്റി, സ്കൊളാസ്റ്റിക് എബിലിറ്റി എന്നിവയിലാണ് പദ്ധതിയിലൂടെ പരിശീലനംനൽകിവരുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *