ബ്രേക്ക് പൊട്ടി, ബസ് റോഡരികിലേക്ക് ഇടിച്ചിറക്കി; ഒഴിവായത് വൻദുരന്തം
പനമരം: കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ മനോധൈര്യത്താൽ വൻദുരന്തം ഒഴിവായി. മാനന്തവാടിയിൽനിന്നും കല്പറ്റയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവർ ഗണേശ്ബാബുവിന്റെ സമയോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ബ്രേക്കിങ് സംവിധാനം തകരാറിലായ ബസ് റോഡരികിലേക്ക് ഇടിച്ചിറക്കി നിർത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം
മാനന്തവാടിയിൽനിന്ന് കല്പറ്റയിലേക്കുള്ള യാത്രാമധ്യേ ആറാംമൈൽ മൊക്കത്ത് വെച്ചായിരുന്നു സംഭവം. പുനരുദ്ധാരണപ്രവൃത്തികൾ നടക്കുന്ന സംസ്ഥാനപാതയിലെ മൊക്കത്തുനിന്ന് ബസിൽ ആളെ കയറ്റി മുന്നോട്ടുപോകവെ റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ ബ്രേക്ക് ചവിട്ടിയപ്പോഴാണ് വാഹനത്തിന്റെ ബ്രേക്ക് സംവിധാനം സംവിധാനം തകരാറിലായത് . തൊട്ടുമുന്നിൽ കുത്തനെയുള്ള ഇറക്കമാണ്.
ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ഡ്രൈവറുടെ മനസ്സാന്നിധ്യംകൊണ്ട് അപകടം വഴിമാറിയതിന്റെ ആശ്വാസത്തിലാണ് യാത്രക്കാർ.
Leave a Reply